Image

ബെലീസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവെച്ച് സഹയാത്രികൻ

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
ബെലീസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവെച്ച് സഹയാത്രികൻ

ബെലീസിലെ ഫിലിപ്പ് എസ് ഡബ്ല്യു ഗോൾഡ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ 8:30 ഓടെ ട്രോപിക് എയർ വിമാനം റാഞ്ചാൻ ശ്രമിച്ച 49 വയസ്സുകാരനായ യുഎസ് പൗരൻ അകിൻയേല സാവ ടെയ്‌ലർ വെടിയേറ്റ് മരിച്ചു. സാൻ പെഡ്രോയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ യാത്രക്കാരെ ആക്രമിക്കാൻ തുടങ്ങിയതോടെ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കത്തി ഉപയോഗിച്ച് നിരവധി യാത്രക്കാരെ വെട്ടിയ ടെയ്‌ലറെ മറ്റൊരു യാത്രക്കാരൻ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടെയ്‌ലർ പിന്നീട് മരണത്തിന് കീഴടങ്ങി . സംഭവത്തിനിടെ, സെസ്ന കാരവൻ V3HIG വിമാനം വിമാനത്താവളത്തിന് മുകളിൽ ക്രമരഹിതമായി വട്ടമിട്ട് പറക്കുകയും ഇന്ധനം തീരാറായ അവസ്ഥയിൽ രാവിലെ 10:12 ന് ലാൻഡ് ചെയ്യുകയും ചെയ്തു. വിമാനം റൺവേയിൽ ഇറങ്ങിയ ഉടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

ടെയ്‌ലറെ വെടിവെച്ച യാത്രക്കാരനെ പോലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസ് ധീരകൃത്യം ചെയ്ത വ്യക്തിയായി പ്രശംസിച്ചു. രണ്ട് അമേരിക്കക്കാർ ഉൾപ്പെടെ 14 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടെയ്‌ലർക്ക് എങ്ങനെ വിമാനത്തിൽ കത്തി ലഭിച്ചു എന്നതും, വാരാന്ത്യത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടും എങ്ങനെ രാജ്യത്ത് പ്രവേശിച്ചു എന്നതും ഇപ്പോഴും അജ്ഞാതമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബെലീസിലെ യുഎസ് എംബസി പോലീസുമായി സഹകരിക്കുന്നുണ്ട്.

 

 

 

English summary:

Attempt to hijack plane in Belize; US citizen shot by fellow passenger.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക