
ദുഃഖവെള്ളി ദയയും അനുകമ്പയും വിലമതിക്കാനും എപ്പോഴും വിശാലഹൃദയരായിരിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖവെള്ളി ദിനത്തെ അനുസ്മരിച്ചുള്ള സന്ദേശം X- പോസ്റ്റിൽ ആണ് കുറിച്ചത്. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്നതാണ് ദുഃഖവെള്ളി.
“ദുഃഖവെള്ളിയാഴ്ചയിൽ, യേശുക്രിസ്തുവിന്റെ ത്യാഗത്തെ നാം ഓർക്കുന്നു. ദയയും അനുകമ്പയും വിലമതിക്കാനും എപ്പോഴും വിശാലഹൃദയരായിരിക്കാനും ഈ ദിവസം നമ്മെ പ്രചോദിപ്പിക്കുന്നു. സമാധാനത്തിന്റെയും ഒരുമയുടെയും ആത്മാവ് എപ്പോഴും നിലനിൽക്കട്ടെ” – മോദി X-ൽ കുറിച്ചു.
ദുഃഖവെള്ളിയുടെ പ്രാധാന്യം
ദുഃഖവെള്ളി ആഘോഷിക്കാനുള്ള ദിവസമല്ല, മറിച്ച് കഴിഞ്ഞകാല പാപങ്ങളെ വിലയിരുത്താനുള്ള സമയമാണ്. ദുഃഖത്തോടെയും പ്രാർത്ഥനയോടെയും നിശബ്ദതയോടെയും ഇത് ആചരിക്കുന്നു. തിരുവെഴുത്ത് വായന, പ്രാർത്ഥനകൾ, കുരിശിന്റെ വണക്കം എന്നിവയുൾപ്പെടെയുള്ള പ്രത്യേക ശുശ്രൂഷകൾ പള്ളികൾ ക്രമീകരിക്കുന്നു. കുരിശിന്റെ വഴിയേ പുനരാവിഷ്കരിക്കുന്ന ഘോഷയാത്രകൾ പല സ്ഥലങ്ങളിലും നടക്കുന്നു. ചില ക്രിസ്ത്യാനികൾ അന്നേ ദിവസം ചില ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.