Image

വിമർശകനെ കൂടി ട്രംപ് ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്‌ടാവാക്കി (പിപിഎം)

Published on 18 April, 2025
വിമർശകനെ കൂടി ട്രംപ് ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്‌ടാവാക്കി (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അഴിച്ചു പണിത ഹോംലാൻഡ് സെക്യൂരിറ്റി അഡ്വൈസറി കൗൺസിലിൽ അദ്ദേഹത്തിന്റെ വിമർശകൻ കൂടിയായിരുന്ന ഫോക്‌സ് ന്യൂസ് ഹോസ്റ്റ് മാർക്ക് ലെവിനും ഉൾപെടുന്നു. ഈ രംഗത്ത് അതിവിദഗ്ദരായ ആളുകളെ ഉൾപ്പെടുത്തിയാണ് കൗൺസിൽ പുനഃസംഘടിപ്പിച്ചതെന്നു ട്രംപ് അവകാശപ്പെട്ടു.

എൻ വൈ പി ഡി ഡിറ്റക്റ്റീവ് ആയിരുന്ന ബോ ഡയറ്റൽ, സൗത്ത് കരളിന ഗവർണർ ഹെൻറി മക്മാസ്റ്റർ, ഫ്ലോറിഡ സ്റ്റേറ്റ് സെനറ്റർ ജോസഫ് ഗ്രുറ്റെർസ് എന്നിവരാണ് മറ്റു അംഗങ്ങൾ.  

എല്ലാവരും മികച്ച രീതിയിൽ ജോലി ചെയ്യുന്നവർ ആണെന്നു ട്രംപ് പറഞ്ഞു. ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നോയമിന്റെ നേതൃത്വത്തിൽ അവർ പുതിയ നയങ്ങൾ ആവിഷ്കരിച്ചു നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുകയും അനധികൃത ക്രിമിനൽ തെമ്മാടികളെ നാടുകടത്തുകയും നമ്മുടെ പൗരന്മാരുടെ മരണത്തിനു കാരണമാവുന്ന ഫെന്റണിൽ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ തടയുകയും ചെയ്യും. അമേരിക്കയെ അവർ വീണ്ടും സുരക്ഷിതമാക്കും."

യുക്രൈൻ നയത്തിൽ ട്രംപിനെ വിമർശിച്ച ലെവിൻ പെട്ടെന്നു തന്നെ നിയമനത്തിനു നന്ദി പറഞ്ഞു. "എന്തൊരു ബഹുമതി! നന്ദി മിസ്റ്റർ പ്രസിഡന്റ്."

Trump revamps HSAC 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക