തീസിസ്സ്, ആന്റിതീസിസ്സ്, സിന്തെസിസ്സ് (കവിത: പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Published on 03 October, 2012
ഹേഗ്ലും കേന്റും അനുധാവകരും ചൊരിഞ്ഞ
പ്രഭ അസ്തമിച്ചതോ? ഗ്രഹണദിശയിലോ?
ആവര്‍ത്തന
വിരസതയുള്ള തീസിസ്സുകള്‍ രചിച്ചു മടുത്തവര്‍ക്ക് പണ്ടൊരു
വിദ്വാന് എഴുതിയ ആമുഖം വിരിയിച്ച മുട്ടയിലെ മാഞ്ഞ മഞ്ഞക്കരു
- ആന്റിതീസിസ്സ് - ഇപ്രകാരം: `ഓരോ ശരാശരി തീസിസ്സും ഒരു ശവപ്പറമ്പില്‍
നിന്ന് മറ്റൊരു ശവപ്പറമ്പിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന, മാംസം
അളിഞ്ഞു വിവസ്ത്രമായ, എല്ലിന് കൂമ്പാരങ്ങളാണ്.'
കവി
ക്രാന്തദര്ശിയെങ്കില്, സൈദ്ധാന്തിക സര്‍ക്ഷാത്മകത ഒളിഞ്ഞും
തെളിഞ്ഞും അലങ്കാര വൃത്തേ- തിവൃത്ത
വൃത്താന്തം സിന്തെസിസ്സിന് ഉല്പാദനോത്തേജനത്തിന് പ്രകടനം: ഓരോ പുതിയ
തീസിസ്സും ശവപ്പറമ്പില്‍ സംസ്കരിച്ച മരപ്പേടകത്തില്‍
നിക്ഷേപിച്ച, കാലഹരണപ്പെട്ട, ജീര്‍ണ്ണിച്ച പഴയ ആശയങ്ങളുടെ ശവപ്പെട്ടിയില്‍
ആഞ്ഞടിക്കുന്ന ഉരുക്കു മുള്ളാണികളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല