പൊങ്ങച്ചത്തിന്റെയും
മദ്യപാനത്തിന്റെയും
പ്രേമസല്ലാപത്തിന്റെയും
രതിക്രീയകളുടെയും
ജാതിമതങ്ങളുടെയും
രാഷ്ട്രീയചര്‍ച്ചകളുടെയും
തത്വചിന്തകളുടെയും
ഒരുബില്ല്യന്‍ മുഖങ്ങള്‍
കൂട്ടുചേരലുകള്‍
പുതുബന്ധങ്ങള്‍
ഒത്തുചേരലുകള്‍
ഏഷണികള്‍
കുടുംബകലഹങ്ങള്‍
വേര്പിരിയലുകള്‍
കൂട്ടക്കരച്ചിലുകള്‍
ദിനചര്യ മാറ്റങ്ങള്‍
ഭക്ഷണക്കുറവു
ഉറക്കമില്ലായ്മ
വേദനകള്‍, രോഗങ്ങള്‍
അങ്ങനെ പലതും
പഠിത്തമില്ല
ജോലിയിലുമില്ല ശ്രദ്ധ
കുടുംബകാര്യങ്ങള്‍ നോക്കില്ല
മക്കളെല്ലാം പലവഴി
സന്തോഷങ്ങള്‍ സന്താപങ്ങള്‍
പിണക്കങ്ങള്‍ പ്രാക്കുകള്‍
നിരാശകള്‍ ആത്മഹത്യകള്‍
മുഖമുമ്പിലെ മരണങ്ങളും
അങ്ങനെ വിപത്തുകള്‍
എത്രവന്നീടുന്നു
മുഖപുസ്തകമെന്നൊരു
ചിലന്തിവലയില്‍