StateFarm

വാക്കുകള്‍ വരളുമ്പോള്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 09 October, 2012
വാക്കുകള്‍ വരളുമ്പോള്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
നിന്നെ വിവരിക്കാന്‍
വാക്കു പോരാ മാനുഷര്‍ക്കെന്ന്‌
ചരിത്രം പാടുമ്പോള്‍;
നിന്നെ വിസ്‌തരിക്കാന്‍,
വസ്‌തുതകള്‍ വര്‍ണ്ണിക്കാന്‍,
ചിത്രകൂടത്തിലെ
പച്ചമരുന്നിന്‍ സുഗന്ധവും
ചിത്രത്താഴില്‍ വരഞ്ഞ
അമൂര്‍ത്ത ഭാവനയും
പീഠങ്ങളില്‍ മുഴങ്ങുന്ന
വചന പ്രപഞ്ചവും
അപര്യാപ്‌തമെന്ന
തിരിച്ചറിവിന്റെ
അടക്കം പറച്ചില്‍
പ്രതിധ്വനിക്കുന്ന
വിവരണച്ചിത്രവും
രേഖീയ വരപ്പും
പരിമിതീശാസ്‌ത്ര ശാഖയും
പരിമിതോപാംഗങ്ങളും
വൈകിമുളച്ച പല്ലിന്‍ വേദനയും
പഴയ പാഠങ്ങളിലേക്ക്‌
വീണ്ടും നയിക്കുന്നു:
ലത്തീന്‍ വ്യാകരണ ക്ലാസ്സിലെ
കാതുള്ള ചുമരിലൂടെ വ്യാപിച്ച
``റോസ, റോസെ,'' വികല്‌പങ്ങള്‍
മിശ്രഭുക്കാം മനസ്സില്‍
അന്യമായ ഏടുകളായി,
മരിക്കുന്ന വാക്കുകളുടെ
കൊഴിയുന്ന അര്‍ത്ഥമായി,
ഏഴാം കടലിനക്കരെ മുഴങ്ങുന്നു:
`എ റോസ്‌
ഈസ്‌ എ റോസ്‌
ഈസ്‌ എ റോസ്‌
ഈസ്‌ എ റോസ്‌ '
********************************************
വാക്കുകള്‍ വരളുമ്പോള്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക