Image

സ്വര്‍ഗാരോപണ സ്വാതന്ത്ര്യം(കവിത)- ജോര്‍ജ് നടവയല്‍

ജോര്‍ജ് നടവയല്‍ Published on 20 October, 2012
സ്വര്‍ഗാരോപണ സ്വാതന്ത്ര്യം(കവിത)- ജോര്‍ജ് നടവയല്‍
കാത്തിരിപ്പിന്റെ മുള്‍ക്കിരീടവും,
നാം എന്ന സത്യത്തിനു
പകരം വയ്ക്കാനൊന്നുമില്ലാത്തതിന്റെ
ഗാഗുല്ത്താ മലകയറ്റവും,
പാഴ് സൗഹൃദങ്ങളാണിയടിക്കുന്ന
കുരിശു മരണവും,
അറിയാത്തവളല്ലല്ലോ നീ;
ഇക്തം വിയര്‍പ്പിക്കുന്ന
കാത്തിരിപ്പിന്റെ മുള്‍ക്കിരീടവും,
ഗത്യന്തരമില്ലാത്ത ഗാഗുല്ത്താ മലകയറ്റവും,
അസൂയക്കാര്‍ സമ്മാനിച്ച
കുരിശു മരണവും,
വിഭ്രാന്തകക്കല്ലറയിലെ
പട്ടുകച്ചയായ് ഉരിഞ്ഞെറിഞ്ഞ്
നിന്നിലേക്ക് ഉദ്ധ്യതനാകുന്ന
ഉയിര്‍പ്പിന്റെ സ്വര്‍ഗാരോപണ സ്വാതന്ത്ര്യം
എന്റെ ദേവീ മേരീ;
എന്നിനിയെനിക്ക്
നീ സമ്മാനിക്കും?
സ്വര്‍ഗാരോപണ സ്വാതന്ത്ര്യം(കവിത)- ജോര്‍ജ് നടവയല്‍
സ്വര്‍ഗാരോപണ സ്വാതന്ത്ര്യം(കവിത)- ജോര്‍ജ് നടവയല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക