StateFarm

പരിവര്‍ത്തന ശിഖിരങ്ങള്‍

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D Published on 19 October, 2012
പരിവര്‍ത്തന ശിഖിരങ്ങള്‍
സത്യധര്‍മ്മങ്ങള്‍ തലകീഴാക്കാന്‍
സന്നദ്ധരായി ഞങ്ങള്‍ സന്നതെടുത്തു -
നിയമപ്പഴുതുകള്‍ തേടിയലഞ്ഞ്‌
രക്ഷകന്റെ ശിക്ഷകശീര്‍ഷം കഴുവിലാക്കി....

ഹിപ്പോക്രസിയുടെ തൂവല്‍സ്‌പര്‍ശം
മൗലികതയില്‍ തിലകക്കുറിയാക്കി -
ഹിപ്പോക്രാറ്റിന്‍ സത്യവ്രതത്തില്‍
മറവിമരുന്നുകള്‍ ഗുളികകളാക്കി.....

എഞ്ചിന്‍ എണ്ണയില്‍ വെള്ളം ചേര്‍ത്ത്‌
പാലത്തൂണിന്‍ നേര്‍ത്ത ഖരത്തില്‍
വാഴ്‌വേ മായയില്‍ മായം കൂട്ടി
ശില്‌പഭദ്രതാ രൂപസ്‌പമ്പനം....

നിയമക്കുരുക്കിന്‍ പ്രഹേളികയില്‍
നിയമപാലകര്‍ നീറുമ്പോള്‍
ആയിരം അപരാധര്‍ക്കു തുണയായ്‌
വിധികര്‍ത്തവ്യം പുനര്‍നിര്‍മ്മിക്കും...

സത്യം തേടി തത്ത്വം തീര്‍ക്കാന്‍
പര്‍വ്വതമുകളില്‍ ടെന്റുകള്‍ തീര്‍ക്കും
പരിണാമത്തിന്‍ മൂലക്കല്ലില്‍
കാണാസംഹിത കുത്തിവരയ്‌ക്കും...
പരിവര്‍ത്തന ശിഖിരങ്ങള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക