Image

കരിമ്പിന്റെ വില്ലുമായി എത്തുന്നു മന്മഥൻ (രചനകൾ ക്ഷണിക്കുന്നു)

Published on 02 February, 2026
കരിമ്പിന്റെ വില്ലുമായി എത്തുന്നു മന്മഥൻ (രചനകൾ ക്ഷണിക്കുന്നു)

ഫെബ്രുവരി 14! എല്ലാ വർഷവും മനുഷ്യമനസ്സുകളിൽ പ്രണയസൂര്യൻ ഉദിക്കുന്ന ദിവസം.  ഒരാളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ കഴിവുള്ള സന്തോഷകരമായ ഹോർമോണുകൾ നിർമ്മിക്കാൻ  തലച്ചോറിനെ സഹായിക്കുന്നത്  പ്രണയമാണത്രെ. നാല് സന്തോഷ ഹോർമോണുകളെപ്പറ്റി  പറയുന്നു. അവ Dopamine,serotonin,endorphins,oxytocin. 

പ്രണയത്തിലാകുന്ന അവസ്ഥ ഒരാളെ അനാവശ്യമായ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. അതുകൊണ്ട് പ്രണയിക്കുക. പ്രണയത്തെപ്പറ്റി എഴുതുക. പ്രണയം കൊണ്ട് പ്രായത്തെ തോൽപ്പിക്കുക.  ഫെബ്രുവരി പതിനാലിന് ഇ-മലയാളിയുടെ പ്രണയപതിപ്പിലേക്ക് നിങ്ങളുടെ പ്രണയാർദ്രമായ രചനകൾ അയക്കുക.

രചനകൾ ഇപ്പോൾ മുതൽ അയച്ചുതുടങ്ങാം. അയക്കേണ്ട വിലാസം ഒരിക്കൽ കൂടി editor@emalayalee.com. 

സ്നേഹത്തോടെ, ഇ-മലയാളി ടീം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക