Image

ദലൈ ലാമയ്ക്കു ഗ്രാമി അവാർഡ് (പിപിഎം)

Published on 02 February, 2026
ദലൈ ലാമയ്ക്കു ഗ്രാമി അവാർഡ് (പിപിഎം)

ബുദ്ധമത ആധ്യാത്മിക പരമാധികാരിയായ ദലൈ ലാമയ്ക്കു (90) ഗ്രാമി അവാർഡ്. Best Audio Book, Narration, and Storytelling Recording വിഭാഗത്തിലാണ് പുരസ്‌കാരം.

ഫാബ് മോർവൻ, യുഎസ് സുപ്രീം കോർട്ട് ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്‌സൺ, ഷോ ഹോസ്റ്റ് ട്രെവർ നോവ, നടി കാത്തി ഗാർവർ എന്നിവരാണ് അദ്ദേഹത്തോടൊപ്പം പരിഗണിക്കപ്പെട്ടവർ.

ദലൈ ലാമയ്ക്കു വേണ്ടി ഗായകൻ റൂഫസ് വെയ്‌ൻറൈറ് പുരസ്‌കാരം സ്വീകരിച്ചു. 'Meditations: The Reflections Of His Holiness The Dalai Lama' എന്ന ആൽബത്തിൽ ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ സ്വാധീനമുണ്ടെന്നു വിലയിരുത്തുന്നു.

"ഈ അംഗീകാരം ഞാൻ നന്ദിയോടെയും വിനയത്തോടെയും സ്വീകരിക്കുന്നു," ദലൈ ലാമ പറഞ്ഞു. ഞാൻ ഇതിനെ വ്യക്തിപരമായി കാണുന്നില്ല. നമ്മൾ പങ്കിടുന്ന സാർവലൗകിക ഉത്തരവാദിത്വത്തിന്റെ അംഗീകാരമാണിത്."

66 വർഷം മുൻപ് ടിബറ്റിൽ ചൈനീസ് അധിനിവേശം ഉണ്ടായ ശേഷം ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന ദലൈ ലാമ അന്നു മുതൽ ധരംശാലയിലാണ് ജീവിക്കുന്നത്.

Dalai Lama wins first Grammy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക