Image

ഹ്യൂസ്റ്റനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ മീറ്റ് ആൻഡ് ഗ്രീറ്റ്

അനിൽ ആറന്മുള Published on 02 February, 2026
ഹ്യൂസ്റ്റനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ മീറ്റ് ആൻഡ് ഗ്രീറ്റ്

സ്റ്റാഫ്‌ഫോർഡ്:ഡെമോക്രറ്റുകളുടെ ഈറ്റില്ലം എന്ന് പലരും പറഞ്ഞു പുകഴ്ത്തിയ ഫോട്ബെൻഡ് കൗണ്ടിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തേരോട്ടം കുറിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് വർണോജ്വലമായി.  മലയാളികൾ മുൻകൈ എടുത്തുനടത്തിയ പരിപാടിയിൽ ഒഴുകിയെത്തിയത് മുന്നൂറിലധികം പേർ. 
ജനുവരി 23ന് വെള്ളിയാഴ്ച സ്റ്റാഫ്‌ഫോർഡ് ബാങ്ക്‌റ്റ് ഹാളിൽ അരങ്ങേറിയ ഫോട്ബെൻഡ്, ഹാരിസ് കൗണ്ടികളിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കോൺഗ്രെസ്സ്മാൻ ട്രോയ് നെയ്ൽസ് മുഖ്യാതിഥിയായി. അദ്ദേഹത്തിന്റെ സഹോദരനും യൂ എസ് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ട്രെവർ നെയ്ൽസ്, ഫോട്ബെൻഡ് കൗണ്ടി ജി ഓ പി ചെയർ ആയി സ്ഥാനമേൽക്കുന്ന ഗ്രെഗ് ബാൺസ് ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് ആയി മത്സരിക്കുന്ന ആശാ റെഡ്‌ഡി, ജസ്റ്റിസ് ഓഫ് പീസ് ആയി മത്സരിക്കുന്ന ഡോ. മാത്യു വൈരമൺ തുടങ്ങി ഇരുപത്തി നാലോളം സ്ഥാനാർഥികളും സന്നിഹിതരായിരുന്നു.

ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കൗൺസിൽ , ടെക്സാസ് കൺസെർവേറ്റിവ് ഫോറം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡോ. രഞ്ജിത് പിള്ള, ഡാൻ മാത്യു, ജികെ പിള്ള, അനിൽ ആറന്മുള, സൈമൺ വാളച്ചേരിൽ, സാക്കി ജോസഫ്, മാർട്ടിൻ  ജോൺ, സന്തോഷ് ഐപ്പ്, മാത്യൂ  വൈരമൺ, ടോം വിരിപ്പൻ, ബോബി ജോസഫ്, ജോജി ജോസഫ്, ടോമി പീറ്റർ,  മിഖായേൽ ജോയ് എന്നിവർ സംഘാടകരായിരുന്നു.  

ഹൂസ്റ്റണിലെ പ്രശസ്തമായ മസാല റേഡിയോ ഉടമയും ആങ്കറുമായ സുനിൽ ടക്കർ ഒരുക്കിയ മ്യൂസിക് ഹങ്കാമയുമായി തുടങ്ങിയ പരിപാടിയിൽ കോൺഗ്രെസ്സ്മാൻ, മേയർ, സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവരെ നൃത്തം ചെയ്യിച്ച സുനിൽ തക്കർ പരിപാടിക്ക് ഗംഭീര ഊർജം പകർന്നു. തുടർന്ന് അനിൽ ആറന്മുള സ്വാഗതം ആശംസിച്ചു. തുടർന്ന് വേദിയിലെത്തിയ ടെക്സാസ് കണ്സർവേറ്റീവ് ഫോറം ചെയർമാൻ ഡാൻ മാത്യു വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. 

ഡോ. രഞ്ജിത് പിള്ള ഇങ്ങനെയൊരു പരിപാടി നടത്താനുണ്ടായ സാഹചര്യവും ഉദ്ദേശ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് സംസാരിച്ച കോൺഗ്രസ്മാൻ  ട്രോയ് നെയ്ൽസ് ടെക്സസിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണെന്നും അറിയിച്ചു. രാജ്യം ഇന്ന് നേരിടുന്ന ശക്തമായ വെല്ലുവിളികൾ നേരിടാൻ ഒന്നിച്ചു ഒന്നായി പൊരുതാനും  അദ്ദേഹം അഭ്യർഥിച്ചു. മാർച്ചിൽ ജി ഓ പി ചെയർമാൻ സ്ഥാനത്തേക്കെത്തുന്ന ഗ്രെഗ്‌ ബാൺസ് കൂടുതൽ ഇന്ത്യക്കാർ അധികാര സ്ഥാനങ്ങളിലേക്ക് വരണമെന്നും   ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയും സാമ്പത്തിക സഹായവും പാർട്ടിക്കൊപ്പം ഉണ്ടാകണമെന്ന് അഭ്യർഥിച്ചു.

തുടർന്ന് വർഷങ്ങളായി മലയാളി സമൂഹത്തിലെ എല്ലാ മേഖലകളിലും നിറസാന്നിധ്യങ്ങളായ നാലു പേരെ ആദരിച്ചു. ശ്രീമതി പൊന്നു പിള്ള, തോമസ് ചെറുകര, ജോസഫ്  ജെയിംസ്, ജികെ പിള്ള എന്നിവരെ കോൺഗ്രെസ്സ്മാൻ ട്രോയ് നെയ്ൽസും ട്രെവർ നെയ്ൽസും ചേർന്ന് പൊന്നാടയും അമേരിക്കൻ ഫ്ലാഗും നൽകി ആദരിച്ചത് അഭൂതപൂർവമായ കാഴ്ചയായിരുന്നു.

അതിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും അവർ തങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു വോട്ട് അഭ്യർഥിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് മൂന്നാം പ്രാവശ്യം മത്സരിക്കുന്ന കെ പി ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് ആയി മത്സരിക്കുന്ന  ആശാ റെഡ്‌ഡി, ജസ്റ്റിസ് ഓഫ് പീസ് ആയി മത്സരിക്കുന്ന മാത്യു വൈരമണ് എന്നിവരെ ഡാൻ മാത്യു പ്രത്യേകമായി പരിചയപ്പെടുത്തി. 
പരിപാടികളിൽ പങ്കെടുത്ത ആളുകളുടെ ആവശ്യപ്രകാരം ഇരുപതു പേര് അടങ്ങുന്ന ഒരു റിപ്പബ്ലിക്കൻ കൌൺസിൽ രൂപീകരിച്ചു പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചു. 
യോഗശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു. 
 

Join WhatsApp News
Kaalumattam Vaasu 2026-02-02 07:03:15
ചിലർക്ക് പാർട്ടി തത്വങ്ങൾ, പാർട്ടി പ്രിൻസിപ്പൽ, പാർട്ടി അജണ്ട, പാർട്ടി കാഴ്ചപ്പാട്, ഒന്നുമില്ല. ചില ഡെമോക്രാറ്റികൾ എവിടെ പണം കിട്ടുമോ എവിടെയാ അവസരം കിട്ടുമോ എവിടെയാ അധികാരം കിട്ടുമോ അങ്ങോട്ട് കാല് മാറും അങ്ങോട്ട് എടുത്തുചാടി കളിക്കും. വീണ്ടും അവിടെ അവസരം കിട്ടാതെ വരുമ്പോൾ എന്തെങ്കിലും മുട്ടു ന്യായങ്ങൾ പറഞ്ഞ് റിപ്പബ്ലിക്കനിൽ നിന്ന് ഡെമോക്രാറ്റിലേക്ക് ചാടും. അമേരിക്കയിൽ വന്നിട്ടും ഒരുമാതിരി ഇന്ത്യൻ രാഷ്ട്രീയത്തിലെ കാലു മാറ്റങ്ങളും kuthi കാൽവെട്ടും ഇവിടെയും നടത്തും. പദവിയിൽ തിരഞ്ഞെടുക്കപ്പെട്ട പിന്നെ എല്ലാ മലയാളി കേരള ചടങ്ങിലും പോയി പറഞ്ഞതു തന്നെ പറഞ്ഞത് വീണ്ടും വീണ്ടും പ്രസംഗിച്ചു മനുഷ്യരെ ബോറടിപ്പിക്കും.
Thomas Kambipara 2026-02-02 19:00:30
ഇവിടെ കാലുമാറ്റം വാസു എന്ന തൂലികാനാമത്തിൽ എഴുതിയത് വളരെ ശരിയാണ്. ഇവിടെ എന്ത് പ്രകമ്പനം കൊള്ളിച്ചു എന്നാണ്?. ഒരു പ്രകമ്പനവും ഒരു ഭൂമികുലുക്കവും നടന്നതായിട്ട് ഒരു അറിവും ഇല്ല. ഒരു രാഷ്ട്രീയ സാമൂഹ്യ അവസരവാദികളും കാലുമാറ്റക്കാരും, ഒരുമിച്ചുകൂടി പുട്ടടിച്ചു. ചിലരൊക്കെ വന്നു തൊണ്ണ തുറന്നു. . പിന്നെ പതിവു മാതിരിയുള്ള പൊന്നാട ചാർത്തലും, കുറെ പേരുടെ വീമ്പടിയും നടന്നു. ഇന്ത്യയിലെ രാഷ്ട്രീയക്കാരുമാറ്റം അമേരിക്കയിലേക്ക് ദയവായി കൊണ്ടു വരരുത്. സ്ഥാനം കിട്ടാതെ വരുമ്പോൾ ഡെമോക്രാറ്റിൽ നിന്ന് റിപ്പബ്ലിക്കിനിലേക്ക്, അവിടെ തോൽക്കുമ്പോൾ വീണ്ടും ഡെമോക്രാറ്റിലേക്ക്?. നാട്ടിലെ Sarin - സരിൻ എന്ന കോൺഗ്രസുകാരൻ കാലു മാറി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും മത്സരിച്ചു. ഇന്നലെ വരെ കമ്മ്യൂണിസ്റ്റ് വക്താവായിരുന്ന regi ലൂക്കോസ് ഇന്ന് ബിജെപി പാർട്ടിയുടെ വക്താവ്. ഇത്തരം അവിശുദ്ധമായ രാഷ്ട്രീയം ദയവായി അമേരിക്കയിലേക്ക് കൊണ്ടുവരരുത്. എന്നിട്ട് ഇവിടത്തെ മലയാളി പ്രസ്ഥാനങ്ങളിലെ എപ്പോഴും ഇവർ സ്റ്റേജിൽ കയറി നിന്ന് വലിയ വായിൽ വായിട്ടടി. അതിനാൽ കുറച്ചൊക്കെ രാഷ്ട്രീയ സാമൂഹ്യ നീതി പുലർത്തുന്നവർ വിളിച്ചാലും ഇത്തരം പരിപാടികളിൽ പോകാറില്ല.
പൊതുജനം എന്നും കഴുതകൾ തന്നെ 2026-02-02 22:19:48
റിപ്പബ്ലിക്കൻ പാർട്ടി തകർച്ചയുടെ വക്കിലാണ്. അതിന്റെ ലക്ഷണമാണല്ലോ പാർട്ടിയുടെ പെരുമാറി മാഗാ എന്നായത്. മുങ്ങാൻ പോകുന്ന കപ്പലിൽ ചാടി കയറുന്നവരെ കുറിച്ചെന്തു പറയാനാണ്. ഡാളസിൽ നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ റിപ്പബ്ബ്ളിക്കന്റെ കുത്തക സീറ്റാണ് ഡെമോക്രാറ്റ്‌ . മറിച്ചിട്ടത്. പൊതുവേ മഗാ പാർട്ടിയുടെ സമയം ശരിയല്ല. കുറ്റവാളികളെ പുറത്താക്കണം എന്ന നയത്തോട് പൊതുവെ ജനങ്ങൾക്ക് താത്പര്യം ഉണ്ടെങ്കിലും, അതിന്റെ പേരിൽ യാതൊരു കാരുണ്ണ്യവും ഇല്ലാതെ കാണുന്നവരെ എല്ലാം പിടിച്ചു അകത്താക്കുകയും വെടിവച്ചു കൊല്ലുന്ന സമീപനം ഈ ഗവൺമെന്റിനെ അധികാരത്തിൽ ഏറ്റിയവർപോലും എതിർക്കുന്നു എന്നതാണ് സത്യം. ഇതിൽ ഏറ്റവും ദുഖകരം എന്ന് പറയുന്നത്, "ഞാൻ നഗ്‌നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു ഞാൻ അഭയം തേടി വന്നവനായിരുന്നു നിങ്ങൾ എന്നെ കൈകൊണ്ടു എന്ന യേശുവിന്റെ വാക്കുകൾ പ്രസംഗിക്കുകയും അതിനെതിരെ പ്രസംഗിക്കുയും ചെയ്യുന്ന ഒരു സമൂഹം ഇന്ന് നടക്കുന്ന അഴുമതികളുടെ പിന്നിലെ ഒരു ശക്തി എന്നതാണ്. നമ്മൾ ഒന്ന് വിചാരിച്ച് വോട്ടു ചെയ്ത് ഇവന്മാരെ അധികാരത്തിൽ കയറ്റും. കേറി കഴിയുമ്പോൾ കാലുമാറ്റം- പൊതുജനം എന്നും കഴുതകൾ തന്നെ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-03 00:51:56
to- :പൊതു ജനം എന്നും.... അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് അല്ലായിരുന്നോ " അതിർത്തികൾ secure ചെയ്യുമെന്നും ,അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയുംപുറത്താക്കുമെന്നും "???? അല്ലേ 🤔🤔🤔 Correct me, if I am wrong. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-03 01:02:35
ഞാൻ ഇയ്യിടെ ,എന്റെ ചാത്തൻമാരെ കൊണ്ട് നടത്തിയ ഒരു രഹസ്യ സർവ്വേ അനുസരിച്ച്, പാസ്റ്റർ മാർ, ബിഷോപ്പുമാർ, സാധാരണ വിശ്വാസികൾ, കന്യാ സ്ത്രീകൾ, കാർഡിനാൽ മാർ ഇവരാരും തന്നെ e-malayalee വായിക്കുന്നില്ല. ഈ രഹസ്യം മറ്റ് എല്ലാ വായനക്കാരെയും ഇതിനാൽ അറിയിക്കുന്നു. എന്നാലും, അതെന്താ അങ്ങനെ? Rejice
Matt 2026-02-03 04:13:08
Declining Approval: As of February 2026, Reuters/Ipsos polling shows only 38% of Americans approve of Trump’s handling of immigration, a record low for his second term. Partisan Divide: Support remains high among Republicans (roughly 85%), but is near zero among Democrats. Independents have increasingly aligned with Democrats, with 56% now disapproving of the administration's approach. Concerns Over "Cruelty": High-profile incidents, such as the shooting of a civilian by an ICE agent in Minneapolis, have fueled protests and led to roughly 46% of voters supporting the "Abolish ICE" movement. Economic Impact: Business leaders and economists have expressed concern that the high costs of H-1B visas and mass deportations in agricultural and construction sectors could weaken the U.S. economy. Without the help of Independents, no party can win. So, there is no point in blindly supporting any party. If you do that, then you are an Ass. (pothu Janam Kazhutha)
Fair Observer 2026-02-03 04:20:50
Determining which party has "more" corruption is complex, as it depends on whether you are looking at public perception, historical conviction rates, or specific contemporary scandals. Both the Republican and Democratic parties have faced significant allegations and convictions of corruption. 1. Public Perception Recent polling shows that Americans are deeply divided on which party they view as more corrupt, often influenced by their own political affiliations. Voter Sentiment: According to a July 2025 battleground poll, voters in key congressional districts perceived Democrats as more corrupt than Republicans by a margin of 49% to 44%. Independent Voters: Among Independents, the gap was wider, with 49% viewing Democrats as more corrupt compared to 38% for Republicans. Both Sides: A significant portion of the public (nearly 40% of Independents in some surveys) views both parties as equally corrupt. 2. Historical Conviction Data Historical data tracking criminal indictments and convictions often shows a higher number of legal actions associated with Republican administrations over the last several decades. Presidencies (1961–2016): Research analyzing a 56-year period found that Republican administrations had significantly more criminal convictions—by some counts 38 times more—than Democratic ones. Specific Figures: For instance, the Reagan administration saw numerous high-profile scandals (e.g., Iran-Contra), while the Obama administration was noted for having zero high-level criminal indictments. 3. Notable Recent Scandals Both parties have dealt with high-profile corruption cases in recent years: Republicans: Donald Trump: Faced 91 felony counts in multiple jurisdictions following his first term, involving issues from business fraud to election interference. State Level: Texas Attorney General Ken Paxton has faced long-standing investigations and impeachment proceedings related to bribery and abuse of office. Democrats: Bob Menendez: The former New Jersey Senator was convicted on multiple federal bribery charges involving gold bars and cash. Eric Adams: The Mayor of New York City has been embroiled in investigations regarding campaign finance and foreign influence. 4. Systemic Issues Experts often point to systemic corruption that affects both parties regardless of who is in power. Campaign Finance: Roughly 80% of voters in both parties believe that large campaign donors and lobbyists have too much influence over congressional decisions. Gerrymandering: Both parties have been accused of using gerrymandering—the manipulation of electoral district boundaries—to maintain power and marginalize opposing voters. Ultimately, while historical data on convictions often skews toward the Republican Party, current public perception in certain battleground areas has recently shifted to viewing the Democratic Party as more corrupt. undefined undefined undefined 19 sites Democrats vs Republicans: Which party is more corrupt? - Rantt Feb 12, 2019 — GOP Admins Had 38 Times More Criminal Convictions Than Democrats, 1961-2016 * Democrats top row: President Obama, Clinton, Carter, Rantt 5. Money, power and the influence of ordinary people in American ... Sep 19, 2023 — Americans' views on which groups have influence on the decisions made by members of Congress are similar across party lines: * Aro... Pew Research Center The Colossal Corruption of the Two-Party System - Fair Observer Feb 24, 2023 — The two-party animosity of the federal government has spilled over into the states. State level politicians often engage in a mani... Fair Observer
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക