Image

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്' ആഘോഷ പൂര്‍വ്വം കൊണ്ടാടി.

ജീമോന്‍ റാന്നി - ജിന്‍സ് മാത്യു ടീം Published on 02 February, 2026
 ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്' ആഘോഷ പൂര്‍വ്വം കൊണ്ടാടി.

ഹൂസ്റ്റണ്‍: മാത്യ രാജ്യത്തിന്റെ സ്‌നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ [മാഗ്] ആസ്ഥാന മന്ദിരമായ കേരള ഹൗസില്‍ ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂര്‍വം കൊണ്ടാടി.

അതിശീത കാലാവസ്ഥയിലുള്ള ശനിയാഴ്ച്ച രാവിലെ കേരള ഹൗസില്‍ എത്തി ചേര്‍ന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു,അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തി.

അംഗങ്ങള്‍ ചേര്‍ന്ന് വിളിച്ച 'ബോലൊ ഭാരത് മാതാ കി ജയ് ' മുദ്രാ വാക്യത്തോടെ  മാഗ് പ്രസിഡന്റ് റോയി മാത്യു ഭാരതത്തിന്റെ ത്രിവര്‍ണ്ണ ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് മാഗ് ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ മുഖ്യാതിഥികളെയും അര്‍ജ്ജുന അവാര്‍ഡ് ജേതാവും പ്രശസ്ത നീന്തല്‍ താരവുമായ  വില്‍സണ്‍ ചെറിയാന്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. 43 വര്‍ഷത്തെ തന്റെ ഇന്ത്യന്‍ റെയില്‍വേ ജീവിതത്തില്‍ റിപ്പബ്ലിക് ,സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ കൊണ്ടാടിയ സന്ദര്‍ഭങ്ങളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീര ചരമം പ്രാപിച്ച ധീര ദേശാഭിമാനികളെയും അദ്ദേഹം സ്മരിച്ചു.

മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യ, ജഡ്ജ് ജൂലി മാത്യു, അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നില്‍, ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി ജീമോന്‍ റാന്നി, മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനിലാ സന്ദീപ് എംസിയായി പരിപാടികള്‍ ഏകോപിപ്പിച്ചു.

മാഗ് ബി.ഒ.ഡി അംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ആലപിച്ച ദേശഭക്തി ഗാനം ഹാളില്‍ നിറഞ്ഞിരുന്ന കാണികളില്‍ ദേശ സ്‌നേഹത്തിന്റെ അലകള്‍ ഉണര്‍ത്തി.

ക്രിസ്റ്റല്‍ ടെന്നീസണും ഗീതാഞ്ജലിയും ഒന്നിച്ചുള്ള പേട്രിയോട്ടിക്ക് ഡാന്‍സ് കാണികളില്‍ വിസ്മയം ഉളവാക്കി.

ഹൂസ്റ്റണിലെ വിവിധ സംഘടനകളെ  പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി  നേതാക്കളും മാഗിന്റെ മുന്‍കാല ഭാരവാഹികളും അടങ്ങുന്ന വന്‍ജനാവലി പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറ്റുപുറം, ജോയിന്റ് ട്രഷറര്‍ ജീവന്‍ സൈമണ്‍, പി.ആര്‍.ഒ സുബിന്‍ ബാലകൃഷ്ണന്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മെമ്പേഴ്സ് ആയ ജിന്‍സ് മാത്യു,സാജന്‍ ജോണ്‍, ബനീജ്ഞ ചെറു, ബിജു ശിവന്‍, ഡെന്നീസ് മാത്യു, അമ്പിളി ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങിന് ശേഷം ലഘു ഭക്ഷണവും ഉണ്ടായിരുന്നു.
 

 ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്' ആഘോഷ പൂര്‍വ്വം കൊണ്ടാടി.
 ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്' ആഘോഷ പൂര്‍വ്വം കൊണ്ടാടി.
 ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്' ആഘോഷ പൂര്‍വ്വം കൊണ്ടാടി.
 ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്' ആഘോഷ പൂര്‍വ്വം കൊണ്ടാടി.
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-02 08:03:27
ഇത്‌ ഇവന്മാര് കൊളമാക്കുമോ എന്തോ ???? ദയവു ചെയ്തു, ദൈവത്തെ ഓർത്ത് തെരുവിൽ പ്രകടനം നടത്തരുതേ.... അപേക്ഷയാണ് , കാലു പിടിക്കാം. 🙏🙏🙏🙏ഏതെങ്കിലും കൊള്ളാവുന്ന ഒരു ഇന്ത്യൻ റെസ്റ്റോറന്റു വാടകയ്ക്ക് എടുക്കുക, പേക്കൂത്ത് തുള്ളിക്കോളുക, കാലും പറിച്ചു തുള്ളിക്കോളുക, അറുമാദിക്കുക : ശബ്ദം വെളിയിൽ കേൾക്കരുത്. അത്രയും ചെയ്താൽ ഒരുത്തനും നമ്മളെ മാന്താൻ വരില്ല.ഇനിയുള്ള കാലം അങ്ങനെയൊക്കേ ആകാവൂ, ആകണം, ആക്കണം.ഒക്കെ??? 👹 അതിപ്പം ഓഗസ്റ്റ് 15 ആയാലും റിപ്പബ്ലിക് ആയാലും ഓണം ആയാലും ദീപാ വലി ആയാലും വിഷു ആയാലും ശിവ രാത്രി ആയാലും easter ആയാലും.... 🤮. കുണ്ടി തുളച്ച് തണുപ്പ് കയറുന്നതു കൊണ്ടു ഏതായാലും ക്രിസ്മസ്സിന് ഒരുത്തനും വെളിയിൽ അറുമാദിക്കില്ല ; ന്യൂ ഇയറിനും. ദയവു ചെയ്തു ഇങ്ങനത്തെ പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കണം. ചെണ്ട ഒഴിവാക്കണം. 🙏 NB : കഴിവതും - കൈലിയും ലുങ്കിയും, ജൂബയും, സാരിയും, ചൂരിയും "കാവിമുണ്ടും" വള്ളി ചെരുപ്പും കുർത്തയും - പബ്ലിക്കിൽ ഒഴിവാക്കുക തന്നെ വേണം. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക