Image

സെക്രട്ടറി ക്രിസ്റ്റി നോവമിനെ പുറത്താക്കി; പകരം സെനറ്റർ മാർക്ക്‌വെയ്ൻ മള്ളിൻ

Published on 05 March, 2026
സെക്രട്ടറി ക്രിസ്റ്റി നോവമിനെ പുറത്താക്കി; പകരം സെനറ്റർ മാർക്ക്‌വെയ്ൻ മള്ളിൻ

വാഷിങ്‌ടോൻ, ഡി.സി:  ഹോംലാൻഡ് സെക്യൂരിറ്റി  സെക്രട്ടറി ക്രിസ്റ്റി നോവമിനെ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച  പുറത്താക്കി. പകരം ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മള്ളിനെ നിയമിച്ചു .  മാർച്ച് 31 നു അദ്ദേഹം ചാജെടുക്കും.

ഇത് വരെ കേൾക്കാത്ത പുതിയ ഒരു റോളും നോവമിനു  പ്രസിഡന്റ് നൽകി. ഷീൽഡ് ഓഫ് ദി അമേരിക്കാസിന്റെ പ്രത്യേക പ്രതിനിധി.  ഇത് പടിഞ്ഞാറൻ അർദ്ധഗോളത്തിന് ഒരു പുതിയ സുരക്ഷാ സംരംഭമാകുമെന്ന്  പ്രസിഡന്റ് പറയുന്നു.

റിപ്പബ്ലിക്കനായ സെനറ്റർ  മള്ളിനുമായി പ്രസിഡന്റ് അടുത്ത ബന്ധം പുലർത്തുകയും അദ്ദേഹവുമായി പതിവായി സംസാരിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റിന്റെ  കടുത്ത ഇമ്മിഗ്രേഷൻ നയം നടപ്പിലാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് നോവം .  വൈറ്റ് ഹൗസിലെ ഉന്നത ഉപദേഷ്ടാവായ സ്റ്റീഫൻ മില്ലറുടെ സ്വാധീനവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.

എന്നാൽ  നിരവധി വിവാദങ്ങളാണ്  നോവമിന്റെ കസേര തെറിപ്പിച്ചത്.    ബുധനാഴ്ച സെനറ്റ് പാനലിന് മുമ്പാകെ നടന്ന വാദം കേൾക്കലിൽ,  ഡിപ്പാർട്ട്മെന്റിന്റെ ഇമ്മിഗ്രേഷൻ വിരുദ്ധ പരസ്യം പ്രസിഡന്ടിന്റെ അറിവോടെയാണെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് ഇത് നിഷേധിച്ചു. 220 മില്യൺ ഡോളറിന്റെ പരസ്യം അവരുടെ വക്താവിന്റെ  മുൻ ഭർത്താവുമായി ബന്ധപ്പെട്ടയാൾക്കാണ് നൽകിയത്. അത് പോലെ നോവമും ഒരു സ്റ്റാഫുമായുള്ള ബന്ധവും ചോദ്യം ചെയ്യപ്പെട്ടു.

സുഹൃത്തായ നോവമിനെ വിളിക്കാൻ സമയം കിട്ടിയില്ലെന്ന് പുതിയ സെക്രട്ടറി മളിൻ  പറഞ്ഞു.  വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് അവരെ  ഏൽപ്പിച്ചത്.  പ്രത്യക സാഹചര്യങ്ങളിൽ അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി അവർ ചെയ്തുവെന്ന് ഞാൻ കരുതുന്നു.

Join WhatsApp News
From Capitol Hill 2026-03-05 21:00:38
ബുധനാഴ്ച ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകുന്നതിനിടെ, ഹൗസ് ഡെമോക്രാറ്റുകൾ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോമിനെ രൂക്ഷമായി വിമർശിച്ചു. മേരിലാൻഡിലെ ഉന്നത ഡെമോക്രാറ്റ് പ്രതിനിധി ജാമി റാസ്കിൻ അമേരിക്കൻ പൗരന്മാർക്കെതിരെ ഫെഡറൽ ഗവൺമെന്റിനെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് ഒരു തുറന്ന പ്രസ്താവന നടത്തി. ജനുവരിയിൽ മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരാൽ കൊല്ലപ്പെട്ട രണ്ട് അമേരിക്കക്കാരായ റെനി ഗുഡിന്റെയും അലക്സ് പ്രെറ്റിയുടെയും മരണത്തിലാണ് റാസ്കിൻ തന്റെ വിമർശനം കേന്ദ്രീകരിച്ചത്. ഒരു തരി പോലും തെളിവില്ലാതെ, ഇരകൾക്കെതിരെ "അപവാദ പ്രചാരണം" ആരംഭിച്ചതായും അവരെ ആഭ്യന്തര ഭീകരരെന്ന് മുദ്രകുത്തിയതായും നോയിം ആരോപിച്ചു. "ഈ അമേരിക്കൻ പൗരന്മാർക്കെതിരെ നിങ്ങൾ പറഞ്ഞ അപകീർത്തികരമായ നുണയെ പിന്തുണയ്ക്കുന്നതിന് നിങ്ങൾ ഒരു തെളിവും നൽകിയിട്ടില്ല," റാസ്കിൻ പറഞ്ഞു. അവരുടെ പ്രവൃത്തികളെ ഭീകരവാദം എന്ന് വിളിച്ചതിൽ ഖേദിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, നോയിം ഒരു അവ്യക്തമായ അനുശോചന പ്രകടനം മാത്രമാണ് നടത്തിയത്, റാസ്കിന്റെ വിമർശനങ്ങളെ "തെറ്റുകളും" "നുണകളും" എന്ന് തള്ളിക്കളഞ്ഞു. "നിങ്ങൾ ഞങ്ങളുടെ സർക്കാരിനെ ഞങ്ങളുടെ ജനങ്ങൾക്കെതിരെ തിരിച്ചു, ഞങ്ങളുടെ ജനങ്ങളെയും ഞങ്ങളുടെ സർക്കാരിനെതിരെ തിരിച്ചു" എന്നൊരു വരിയോടെയാണ് റാസ്കിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Time to go… 2026-03-05 21:59:59
She killed her dog because she didn’t have time to train it. ഒരു മുട്ടനാടിനെ കൊന്നു കാരണം അവൻ “bad” ആയിരുന്നു (മുട്ടനാടിന്റെ സ്വഭാവം പറയേണ്ടല്ലോ). ആഡംബര ബെഡ്‌റൂം ഉള്ള ജെറ്റിൽ യാത്ര! കോടതി വിധികളെ പുല്ലു പോലെ അവഗണിച്ചു; Spent $200 million on TV commercials with a contract approved by voluntary unpaid employee, Corey Lew. She had been guiding ICE with all the brutality and inhumane way and was quick in concluding the cause of the killings of the two protesters in Minneapolis even before an investigation was initiated (of course our Trumplican Mallus were dancing with Noem in their own low manner in this column!). It’s high time for her to go.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക