Image

ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുത്തതായി സൂചന; പേര് വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങളാൽ

Published on 06 March, 2026
ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുത്തതായി സൂചന; പേര് വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങളാൽ

ടെഹ്റാൻ : കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനേയിയുടെ പിൻഗാമിയായി  ഇറാൻ്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞതായി സൂചന. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഈ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ടെഹ്റാൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സൊഹ്‌റെ ഖറാസ്മി വെളിപ്പെടുത്തി. പുതിയ നേതാവിൻ്റെ ജീവൻ സംരക്ഷിക്കുക  നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ അൽ ജസീറ ചാനലിനോട് പറഞ്ഞു.

അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിന്ന് അസംബ്ലി ഓഫ് എക്സ്പെർട്‌സിലെ എട്ട് അംഗങ്ങൾ വിട്ടുനിന്നുവെന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അവർ പറഞ്ഞു . ഇറാനിലെ കുർദിഷ് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളെയും അവർ നിഷേധിച്ചു.

Join WhatsApp News
റെജീസ് നെടുങ്ങ ഡ പ്പള്ളി 2026-03-06 23:55:47
💥ങേ, അതു കൊള്ളാമല്ലോ, ജനങ്ങൾക്ക്‌ നേതാവിനെ അറിയില്ലെങ്കിൽ, നേതാവിന്റെ പേര് അറിയില്ലെങ്കിൽ ആ ആൾ എങ്ങനെ നേതാവാകും, അയാൾ നേതാവ് ആയിട്ടെന്തു കാര്യം??ശരിക്കും അയാൾ നേതാവാണെങ്കിൽ അത് അധിക നാൾ രഹസ്യമാക്കി വയ്ക്കാനാവുമോ? അത്രയ്ക്കും പേടിച്ചു തൂറിയെ എങ്ങനെ ഒരു നേതാവാക്കും.?? അയാളെ അക്ഷരത്തെറ്റ് കൂടാതെ നേതാവ് എന്ന് ആർക്ക് വിളിക്കാനാവും. അങ്ങനെ ഒരു നേതാവിനെ ഏതു ജനത്തിനാണ് ആവശ്യം ?? ഒരു മരത്തെ എത്ര നാൾ വനത്തിൽ ഒളിപ്പിക്കാനാവും?? അവനെ അങ്ങ് നക്ഷത്രങ്ങളിൽ കൊണ്ട് ഒളിപ്പിച്ചാലും അമേരിക്ക താഴെ ഇറക്കും. അല്ലെങ്കിൽ മൊസാദ് ഇറക്കും. ഇറാന്റെ നേതാവിനെ അമേരിക്കയും ഇസ്രായേലും ചേർന്ന് തിരഞ്ഞെടുക്കും. അതാണ് അതിന്റെ ഒരു രീതി ശാസ്ത്രം. Rejice
Pastor 2026-03-07 14:35:55
പുരോഹിതന്മാർ ധരിക്കുന്ന വസ്ത്രങ്ങൾ: പുരോഹിതൻമ്മാർ ധരിക്കുന്ന നീണ്ട തൊങ്ങലുകൾ, പല തട്ടുകൾ, പല നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ '' തിരുവസ്ത്രം'' എന്നൊക്ക അവർ വിളിക്കുമെങ്കിലും അതിൽ വിശുദ്ധി ഒന്നും ഇല്ല; അതിൻറ്റെ ഉള്ളിലും വിശുദ്ധി ഒന്നും ഇല്ല എന്നതും അവരുടെ പ്രവർത്തികളിലൂടെ നമുക്ക് അറിയാം. അധികാരത്തെ കാണിക്കാനാണ് പുരോഹിതർ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്. യേശുവിൻറ്റെ പ്രതിപുരുഷൻമ്മാർ ആണെന്ന് അവർ അവകാശപ്പെടുന്നു. യേശു ഇത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നോ. ക്രിസ്തുമതം ആചാരങ്ങളുടെയും വസ്ത്രാലങ്കാരങ്ങളുടെയും മതമായി അധപതിച്ചു; കാരണം അത് രാജകീയതയെ അനുകരിച്ചു. കുസ്തന്തിനോസ്' സഭയിൽ 'പുറജാതി വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുവന്നു, കൂടെ രാജകീയ വസ്ത്രങ്ങളും കൊണ്ടുവന്നു. റോമിൻറ്റെ വീഴ്ചയോടെ അത് പേര് മാറ്റി റോമൻ കത്തോലിക്കാ സഭ എന്ന പുതിയ പേരും സ്വീകരിച്ചു. മർക്കോ12: 38...... അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ 39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു
Naradhan 2026-03-07 14:39:50
യഹൂദനെ തോൽപ്പിക്കാൻ ആവില്ല എന്ന് എസ്തേറിൻറ്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു, എന്നാണ് കുറെ ക്രിസ്ത്യൻ തീവ്രവാദികൾ പറഞ്ഞു പരത്തുന്നത്. ഇസ്രായേൽ /ഗാസ പോരാട്ടത്തിലും; വീണ്ടും ഇസ്രായേൽ / ഇറാൻ പോരാട്ടത്തിലും പലരും ഇത് ആവർത്തിക്കുന്നു. എസ്തേറിൻറ്റെ പുസ്തകത്തിൽ അങ്ങനെ വാക്യങ്ങൾ ഇല്ല. അതിൽ 'ദൈവം' എന്ന വാക്കുപോലും ഇല്ല. എസ്തറിൻറ്റെ പുസ്തകം ഒരു ചരിത്ര വിവരണം അല്ല. ആധുനിക ബൈബിൾ ചരിത്ര പണ്ഡിതർ എസ്ഥേറിൻറ്റെ പുസ്തകത്തെ; ഒരു "നോവൽ" അല്ലെങ്കിൽ ചരിത്ര ഫിക്ഷൻ കൃതിയായി തരംതിരിക്കുന്നു. ബൈബിളിലെ മറ്റു പുസ്തകങ്ങളും ചരിത്രമല്ല. 'പുരീം' ആഘോഷത്തിൻറ്റെ തുടക്കത്തിന് ഒരു ചരിത്ര പശ്ചാത്തലം ഉണ്ടാക്കാൻവേണ്ടി എഴുതപ്പെട്ട ഒരു കൃത്രിമ കൃതിയാണിത്. പേർഷ്യൻ കാലഘട്ടത്തിൻറ്റെ അവസാനത്തിലോ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൻറ്റെ തുടക്കത്തിലോ [BCE 334-323]എഴുതപ്പെട്ടു എന്നനുമാനിക്കുന്നു. സെർക്‌സസ് ഒന്നാമൻ എന്നറിയപ്പെടുന്ന Ahasuerus; 486–465 BCE) വിവാഹം കഴിച്ചത് എസ്തർ [വാഷ്‌ടി] എന്ന ജൂത രാജ്ഞിയെ അല്ല, Amestris,അമേസ്ട്രിസിനെയാണെന്ന് ഗ്രീക്ക് ചരിത്രകാരൻ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിരിക്കുന്നു. പേർഷ്യൻ രാജാക്കന്മാർ പരമ്പരാഗതമായി ഏഴ് കുലീന പേർഷ്യൻ കുടുംബങ്ങളിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത്, ഇത് ഒരു ജൂത രാജ്ഞിയെ സെർക്‌സസ് ഒന്നാമൻ വിവാഹം കഴിച്ചു എന്ന സാധ്യതയില്ലാതെയാക്കി. എസ്തേറിൻറ്റെ പുസ്തകത്തിൽ മാത്രമേ എസ്തേറിൻറ്റെയും മൊർദ്ദെഖായിയുടെയും കഥയുള്ളു. വംശഹത്യയ്ക്ക് അനുമതി നൽകുന്ന ഒരു ഉത്തരവ്, ഒരു നിയമം പിൻവലിക്കാൻ രാജാവിന് കഴിയാത്തത്, ഏഴ് കുലീന പേർഷ്യൻ കുടുംബങ്ങൾക്ക് പുറത്തുനിന്നു പേർഷ്യൻ രാജാവ് ഒരു രാജ്ഞിയെ തിരഞ്ഞെടുക്കുന്നത് ..ഇവയൊന്നും ചരിത്രപരമായി സംഭവ്യമായ ഘടകങ്ങൾ അല്ല. രാജാവിൻറ്റെ അമിതവും യുക്തിരഹിതവുമായ പെരുമാറ്റം, ശത്രുക്കളുടെ വൻതോതിലുള്ള കൂട്ടക്കൊല തുടങ്ങിയ വിവരണങ്ങൾ അതിശയോക്തി കലർന്ന, സ്റ്റീരിയോടൈപ്പിക് അല്ലെങ്കിൽ ആക്ഷേപഹാസ്യ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു " കോമഡി കോടതി ", "നോവൽ" അല്ലെങ്കിൽ രാഷ്ട്രീയ ആക്ഷേപഹാസ്യം എന്നാണ് ഈ പുസ്തകത്തെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. എസ്ഥേറിൻറ്റെയും മൊർദെഖായിയുടെയും; എസ്ഥേറിലെ മറ്റു സംഭവങ്ങളുടെയും തെളിവുകളൊന്നും ബൈബിളിനു പുറത്തില്ല. ഈ പുസ്തകം ദൈവത്തെക്കുറിച്ച് ഒരിക്കലും പരാമർശിക്കുന്നില്ല. വായനക്കാരെ രസിപ്പിക്കാൻ,വിനോദപരമായി എഴുതിയ ഒരു മതേതര പുസ്തകമാണ് എസ്ഥേർ. ഇതിൽ; ദൈവം എന്ന വാക്ക് ഇല്ല എന്നതാണ് കാരണം. എസ്തേറിലെ കഥകൾ; ബാബിലോണിയൻ/പേർഷ്യൻ പുരാണങ്ങളുടെ (ഉദാ: മൊർദെക്കായ്/മർദൂക്ക്= സൂര്യദേവൻ; എസ്ഥേർ/ഇഷ്താർ= സന്താനപുഷ്ടിയുടെ ദേവത) ഒരു ജൂത പതിപ്പ് എന്ന് അനുമാനിക്കാം. നിരന്തരം പോരാട്ടങ്ങളുടെ ദുരന്തങ്ങളും ഇടക്കിടെ അടിമത്തവും അനുഭവിച്ച യഹൂദ ജനതക്ക് ആശ്വാസവും പ്രത്യാശയും നൽകുവാൻ ആരോ ചമച്ച ഒരു കഥ എന്ന് കരുതാം. ജൂദായിസത്തിൽ വളർന്നുവന്ന കബ്ബാലയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ജനകീയ ആവിഷ്ക്കാരമാണ് എസ്ഥേർ എന്നും കരുതുന്നു. ചരിത്രം അല്ല, കെട്ടുകഥ എങ്കിൽ എങ്ങനെ കാനോനിക പുസ്തകമായി ബൈബിളിൽ ഇടം ലഭിച്ചു?; ഏതോ പ്രേമരോഗിയുടെ ഉത്തമഗീതവും, വിഷക്കൂണുകൾ, വിഷമൽസ്യങ്ങൾ ഒക്കെ ഭക്ഷിച്ചു ഭ്രമാത്മകത ബാധിച്ചവർ എഴുതിയ വെളിപ്പാടും; ബൈബിളിൽ ഉൾപ്പെടുത്താമെങ്കിൽ എസ്ഥേർ നോവലും ഉൾപ്പെടുത്താം. ബൈബിൾ ആദിമുതൽ അന്ത്യംവരെ; കറുത്ത രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളുടെയും നോവൽ കഥകളുടെയും സമാഹാരമാണ്.
MATHEW V. ZACHARIA NEWY I RKER 2026-03-07 17:30:44
Bok of Esher chapter C: 14. "Then se prayed to the LORD The God of Israel, saying: My LORD.... YOU ARE God. MATHEW V. ZACHAR I A. NEW YORKER
Pastor 2026-03-07 20:57:53
Dear Mathew ! ''Bok of Esher chapter C: 14. "Then se prayed to the LORD The God of Israel, saying: My LORD.... YOU''- this is your own comment. see the mistake. Esther has only 10 chapters. You might be quoteing from some other bible version. So, please mention the edition of the Bible. There are 4000+ editions of the Bible. Bible society of India's bible, the book of Esther has only 10 chapters. The Book of Esther has 10 chapters in Hebrew (Masoretic Text) and Protestant versions (e.g., KJV, NIV). However, Catholic, Eastern Orthodox, and some older versions contain 6 additional, scattered passages, which are often grouped together as chapters 11–16 (107 extra verses) to include religious elements missing from the Hebrew version. The Additions to Esther (chapters 11–16, also known as the "Rest of Esther" in the Apocrypha) were added to the Greek Septuagint version of the Bible roughly between the second and first centuries B.C.E., likely around 100 B.C.E. or as late as 78/77 B.C.E., to introduce more religious content.
Abraham, NY 2026-03-07 21:25:51
ബൈബിൾ നമ്മുടെ ദൈവം നേരിട്ട് എഴുതിയത്+ ദൈവം പ്രേരിപ്പിച്ചു എഴുതിയത്, അവയിൽ തെറ്റില്ല, എല്ലാം ദൈവവചനം എന്നൊക്കെയല്ലേ നമ്മളെ പഠിപ്പിച്ചതും നമ്മൾ വിശ്വസിക്കുന്നതും. ഇതൊക്കെ തെറ്റാണെന്നു മാത്യു വാഴച്ചിറ സാർ തെളിയിച്ചു തന്നതിന് നന്ദി. കണ്ടില്ലേ ഒരു പുസ്തകം എടുത്തപ്പോൾ തന്നെ എന്തൊക്കെ വൈരുദ്യത. ബൈബിളിലെ ഓരോ പുസ്തകങ്ങളിലെയും തെറ്റുകൾ താങ്കൾ കൂടുതൽ തുറന്നു കാണിക്കും എന്ന് കരുതുന്നു. നന്ദി!!!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-08 02:53:01
💥8to - Pastor : - എന്താണ് Pastor - ന്റെ ആദ്യ പ്രതികരണത്തിന്റെ ഉദ്ദേശ്ശ്യം???? ഒന്ന് പറയാമോ?? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-08 07:02:39
💥🔥മാത്തുള്ളാ, (a). "ബയോളജി" അനുസരിച്ചാണോ അതോ "തിയോളജി" അനുസരിച്ചാണോ താങ്കൾ ദിവസവും ജീവിച്ചു പോകുന്നത്???? (b).ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതനായാൽ ,താങ്കൾ ഏത് തിരഞ്ഞെടുക്കും??? (c).ദൈവം പെണ്ണിനാണോ ആണിനാണോ പ്രസവിക്കാനുള്ള കഴിവ് കൊടുത്തിട്ടുള്ളത്?? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-08 07:13:20
💥🔥ആർക്കും എളുപ്പത്തിൽ ചോദിക്കാവുന്നതും , ആർക്കും എളുപ്പത്തിൽ ഉത്തരം പറയാവുന്നതുമായ ലളിത ചോദ്യങ്ങളാണ് ഞാൻ ക്രിസ്തിയാനികളോടും , ക്രിസ്ത്യാനി അല്ലാത്ത പെന്റെ കുസ്താ കാരനായ മാത്തുള്ളയോടും ചോദിച്ചു കൊണ്ടിരിക്കുന്നത്, പക്ഷേ മാത്തുള്ളയോ, ക്രിസ്തിയാനികളോ നാവനക്കി ഒന്ന് ഉരിയാടുന്നുണ്ടോന്നു നോക്കിക്കേ.... ങേ ഹേ അവര് മിണ്ടൂലാ.... 👹🫣 Rejice
Mathew V. Zachar I am, new yorker 2026-03-09 19:56:09
BOOK OF ESTHER. PRAYER OF ESTHER. CHAPTER Ç: vs. 14 " MY LORD, OUR KING. YOU ALONE ARE GOD. "HELP ME.... NEW AMERICAN BIBLÈ. CATHOLIC BOOK PUBLISHING CORP. mathew v. Zacharia, new yorker
ഖൊമേനി 2026-03-10 02:55:39
ഹാലോ മാത്യു സക്കറിയ- എന്നെ അബ്രഹാമിന്റെ മടിയിൽ ഒന്ന് ഇരുത്താൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
David 2026-03-10 03:11:25
യഹോവ യുദ്ധത്തിന്റെ ആളാണ്. എന്നെ ഇട്ട് ഒത്തിരി കറക്കിയതാണ്‌. എന്റെ തേരിന്റെ വീലിന് ഗ്രീസ് ഇട്ടോണ്ടിരുന്നത് പുള്ളിയാണ്. ഇല്ലാത്ത വൃത്തികെട്ട സ്വഭാവങ്ങൾ ഇല്ല. ഞാൻ ചുമ്മാതെ ആ മട്ടുപ്പാവിൽ ഉലാത്തികൊണ്ട് നടന്നപ്പോളാണ് 'അങ്ങോട്ട് നോക്ക് അങ്ങോട്ട് നോക്ക്" എന്ന് പറഞ്ഞു കുളിച്ചു കൊണ്ട് നിന്ന ബെത്‌ശെബയെ കാണിച്ചു തന്നത്. ഞാനും ഒരു പുരുഷനല്ലേ. എന്റെ കുരു പൊട്ടി. ഞാൻ അവരെ കേറിപിടിച്ചു. പിന്നെ ഇവിടെ എഴുതണ്ട കാര്യമില്ലല്ലോ. എന്തൊരു കുറ്റബോധം ആയിരുന്നത്. അതിന് ശേഷം എഴുതിയ സങ്കീർത്തനങ്ങൾ ഇപ്പോഴത്തെ പല അച്ചായന്മാരും വൃത്തികേട് കാണിച്ചതിന് ശേഷം ഇരുന്നു വായിക്കുനന്നത്. കുറ്റം ചെയ്യുക വായിക്കുക . " എന്റെ പാപം എത്ര കടും ചുവപ്പായാലും അത് ഞാൻ ഹിമംപോലെ വെളുപ്പിക്കും " ചില അച്ചയന്മാർ പാപം ചെയ്യിതിട്ട് ന്യുയോർക്കിന് പോകും. പാപം വെളുപ്പിക്കാൻ. അവിടെ ഇഷ്ടംപോലെ ഹിമം കിട്ടുമല്ലോ. എന്ത് ചെയ്യാം. തലക്ക് മൂളയില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ. യഹോവക്ക് ആരുടെയെങ്കിലും മെക്കിട്ട് കേറിയില്ലെങ്കിൽ ഉറക്കം വരില്ല. ഇപ്പോൾ ട്രമ്പിന്റെ ദേഹത്താണ് കയറിയിരിക്കുന്നത്. അവിടെ ഇരുന്നുകൊണ്ട് പുള്ളി പലർക്കിട്ടും പണി' കൊടുക്കുകയാണ്. പിള്ളേരും അമ്മമാരും ചത്താൽ അങ്ങേർക്ക് യാതൊരു നഷ്ടവുമില്ല. ഒരു രാത്രിയിൽ തന്നെ എന്താ പ്രൊഡക്ഷൻ നടക്കുന്നത്. പുനരപി യുദ്ധം പുനരവി പ്രസവം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക