Image

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ? നേഹ എവിടെയെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞേ പറ്റൂ: ദുരൂഹതയെന്ന് ഐസ; ദീപ്കെയെക്കുറിച്ചും വിവരമില്ലെന്ന് സിജെപി

Published on 16 October, 2026
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ? നേഹ എവിടെയെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞേ പറ്റൂ:  ദുരൂഹതയെന്ന് ഐസ; ദീപ്കെയെക്കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡല്‍ഹി: ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്തശേഷം ഡല്‍ഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടു പോയെന്ന ആരോപണവുമായി സഹപ്രവര്‍ത്തകരും അനുയായികളും. കൊണാട്ട് പ്ലേസിലെ 'ലഹ് രാദോ തിരംഗാ' പരിപാടിയില്‍ പെങ്കെടുക്കാന്‍ പുറപ്പെട്ട നേഹയെ ഡല്‍ഹി പൊലീസ് ഒറ്റക്ക് കസ്റ്റഡിയില്‍ എടുത്തെന്നും അജ്ഞാതമായൊരിടത്തേക്ക് കൊണ്ടുപോയെന്നും നേഹയുടെ എക്‌സ് അക്കൗണ്ടിലൂടെ അവര്‍ ആരോപണം ഉന്നയിച്ചു.

നേഹ എവിടെയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞേ മതിയാകൂ എന്നും അവളുടെ കൈയ്യില്‍ ഫോണ്‍ ഇല്ലെന്നും എക്‌സിലെ കുറിപ്പിലുണ്ട്. 'ഒരു തട്ടിക്കൊണ്ടു പോകലാണിത്. കസ്റ്റഡിയില്‍ എടുക്കലല്ലാ... എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയർത്തുന്നതാണെന്നും ഐസ ആരോപിച്ചു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ദില്ലി പൊലീസ് പ്രതിഷേധക്കാരെ അടിച്ചമർത്താൻ നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും ഐസ ഉയർത്തിയിട്ടുണ്ട്. 

നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചനയെന്നും, വൈകിട്ട് 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി 10 മണിയായിട്ടും യാതൊരുവിധ വിവരങ്ങളും ഔദ്യോഗികമായി ലഭിക്കുന്നില്ലെന്നും സംഘടന വിവരിച്ചു. നേഹയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരെ കാണാൻ അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി. നേഹയെ ഉടൻ മോചിപ്പിക്കണമെന്നും കസ്റ്റഡി നടപടികളിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവും സംഘടന ഉയർത്തുന്നുണ്ട്.

കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കാണ് സിജെപി, തിരംഗാ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. 

അതേസമയം 'തിരംഗ യാത്ര'യിൽ പങ്കെടുക്കാനിറങ്ങവെ ദില്ലി പൊലീസ് കസ്റ്റഡയിലെടുത്ത അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിടുന്നില്ലെന്ന ആരോപണവുമായി സി ജെ പിയും രംഗത്തുണ്ട്. കൊണാട്ട് പ്ലേസിലേക്ക് ത്രിവർണ പതാകയുമേന്തി മാർച്ച് നടത്താൻ ഇറങ്ങവെയാണ് സി ജെ പി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ ഝണ്ഡേവാലാനിലെ വീടിന് പുറത്ത് നിന്നും 4 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക