
ഹൈദരാബാദ്: ദക്ഷിണാഫ്രിക്കൻ നിയമവിദഗ്‌ധയായ നവനേതം നവീപിള്ളയ്ക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചതിൽ കേന്ദ്രത്തിന്‍റെ മൗനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. നവീപിള്ളയ്ക്ക് പുരസ്‌കാരം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തികച്ചും അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടിയ തരൂര്‍ പുരസ്‌കാരം ലഭിച്ച് ആറ് ദിവസം പിന്നിട്ടിട്ടും ഇന്ത്യ അഭിനന്ദിച്ചില്ലെന്ന് എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
https://twitter.com/i/status/2111817417248883190
"ഇന്ത്യൻ വംശജയായ ഈ അസാധാരണ വനിത സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയിട്ട് ആറ് ദിവസമായി. എന്നിട്ടും അവരുടെ പൂർവ്വികരുടെ നാടായ ഇന്ത്യയിലെ സർക്കാർ അവരെ ഒന്ന് അഭിനന്ദിക്കാൻ പോലും തയ്യാറായില്ലേ? ഇത്രയും മോശമായ തീരുമാനമെടുത്ത ആ സങ്കുചിത ചിന്താഗതിക്കാരായ മനുഷ്യരെ ഓർത്ത് ലജ്ജിക്കുന്നു" തരൂർ കുറിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള പൂർവ്വികരെക്കുറിച്ചും നിലവിൽ ബിജെപി അധികാരത്തിലില്ലാത്ത ആ സംസ്ഥാനത്തെക്കുറിച്ചും പരാമർശിക്കുമ്പോൾ, ആരെയും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിലെ നവീ പിള്ളയുടെ ബന്ധുക്കള്‍ക്ക് പുരസ്‌കാരം ഏറെ അഭിമാനകരമായി. 1941 ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ജനിച്ച പിള്ളയ്‌ക്ക് ദാരിദ്രവും വര്‍ണ വിവേചനവും നേരിടേണ്ടിവന്ന ജീവിതമായിരുന്നു. 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിള്ളയുടെ കുടുംബം ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കും അവിടെ നിന്നും ദക്ഷിണാഫ്രിക്കയിലേക്കും കുടിയേറിയതാണ്.
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച നവീപിള്ള രാഷ്‌ട്രീയ തടവുകാര്‍ക്ക് നിയമ സഹായം ലഭ്യമാക്കാനും പീഡനങ്ങള്‍ക്കെതിരെ പോരാടാനും വേണ്ടി പ്രവര്‍ത്തിച്ചു. 1995ല്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി ജഡ്‌ജിയായി അവര്‍ നിയമിതയായി.
പിന്നീട് റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായും സേവനമനുഷ്‌ഠിച്ചു. റുവാണ്ട ട്രിബ്യൂണലിൽ പ്രവർത്തിക്കവേ,ലൈംഗികാതിക്രമങ്ങൾ വംശഹത്യയുടെ ഭാഗമായി കണക്കാക്കാവുന്ന സാഹചര്യങ്ങൾ അംഗീകരിച്ച 1998ലെ അകായേസു വിധിയിലും പിള്ളയുടെ പങ്കുണ്ടായി. സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നോബേൽ സമിതി പുരസ്‌കാരത്തിനായി പരിഗണിച്ചത്.
പിള്ളയുടെ ജീവിതയാത്രയും നിയമരംഗത്തെ തന്‍റെ ദീർഘകാല ഔദ്യോഗിക ജീവിതത്തിനിടയിൽ അവർ നേരിട്ട പ്രതിസന്ധികളും വിവരിക്കുന്ന എഐ വീഡിയോയും ഈ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.