
മുംബൈ: ജുഹുവിൽ നടന്ന വെടിവെപ്പിന് ശേഷം ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. തോളിലും നെഞ്ചിലും ഡ്രെസിങ്ങും വലതുകൈയിൽ ബാൻഡേജുമായി വീട്ടിലിരിക്കുന്ന അദ്ദേഹത്തെ വൈകിട്ടോടെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സന്ദർശിച്ചു.
ആക്രമണത്തിൽ നടന് വെടിയേറ്റ മുറിവുകളൊന്നുമില്ലെന്നാണ് പോലീസ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ചിത്രങ്ങളിൽ കാണുന്ന മുറിവുകളുടെ സ്വഭാവം എന്താണെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല.