
കണ്ണൂര്‍; മുതിര്‍ന്ന സിപിഎം നേതാവ് പി ബാലന്‍ അന്തരിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗവും ദീര്‍ഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലം പ്രതിനിധിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോയിലോട് ശ്മശാനത്തില്‍ നടക്കും.
അവിഭക്ത കൂത്തുപറമ്പ്, പിണറായി ഏരിയകളില്‍ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമായ സംഭവാന നല്‍കിയ ആളാണ് പി ബാലന്‍. വേങ്ങാട് സ്വദേശിയായ ഇദ്ദേഹം മുന്‍ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന വേങ്ങാടും പരിസര പ്രദേശങ്ങളും പാര്‍ട്ടിയുടെ കോട്ടകളാക്കി മാറ്റുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി.