Image

ജന്തർ മന്തർ പ്രതിഷേധം; സൗരവ് ദാസിനും അശുതോഷ് റങ്കയ്ക്കും ജാമ്യമില്ല, കസ്റ്റഡി നീട്ടി

Published on 19 October, 2026
ജന്തർ മന്തർ പ്രതിഷേധം; സൗരവ് ദാസിനും അശുതോഷ് റങ്കയ്ക്കും ജാമ്യമില്ല, കസ്റ്റഡി നീട്ടി

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കോ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവ‌ർക്ക് ജാമ്യമില്ല. ഇരുവരെയും ഡൽഹി പൊലീസ് രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വാങ്ങി.

സിജെപി നേതാക്കൾ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തേക്കാമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് പുതിയ പ്രതിഷേധ ആഹ്വാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ ജാമ്യം നിഷേധിക്കാൻ കാരണങ്ങളില്ലെന്നും അശുതോഷ് റങ്കയും സൗരവ് ദാസും കോടതിയിൽ വാദിച്ചു.

അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം തിങ്കളാഴ്ച മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) കോടതിയിൽ ഇരുവരെയും ഹാജരാക്കുകയായിരുന്നു. വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയുള്ള (എസ്.ഐ.ആർ) പ്രതിഷേധത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ജന്തർ മന്തറിലേക്ക് കടന്നുകയറിയതിനാണ് ഒക്ടോബർ 14-ന് ഇവരെ അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക