Image

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ ടൂറിസ്റ്റുകളുടെ വൻ തിരക്ക്

Published on 20 October, 2026
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ ടൂറിസ്റ്റുകളുടെ വൻ തിരക്ക്

അതിരപ്പിള്ളി: വിനോദസഞ്ചാര കേന്ദ്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളുടെ തിരക്ക്. രാവിലെ മുതൽ ഇവിടെ വൻ തിരക്കായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലാതിരുന്നതും വാഹനം പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതും സഞ്ചാരികളെ വലച്ചു.

പ്രവേശനകവാടം ജങ്‌ഷൻ മുതൽ വാഴച്ചാൽ വിനോദകേന്ദ്രം വരെയും ചാലക്കുടി ഭാഗത്തേക്ക് കണ്ണൻകുഴി പാലം വരെയുമുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് റോഡരികിലും വാഹനങ്ങൾ പാർക്ക് ചെയ്തു.

ഇതും വലിയ ഗതാഗത തടസത്തിന് കാരണമായി. ഞായറാഴ്ച മുതൽ ചൊവാഴ്ച വരെ കനത്ത തെരക്കാണ് ഉണ്ടായത്. അടുപ്പിച്ച് 5 ദിവസം അവധിയായതാണ് ഇത്രത്തോളം തെരക്കാവാൻ കാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക