
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. മുവാറ്റുപുഴ കടാതി കരയില്‍ ചാലില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍ ബാബു (31) ആണ് പിടിയിലായത്.
മുവാറ്റുപുഴ വാഴപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നുമാണ് മദ്യക്കുപ്പികള്‍ മോഷണം നടത്തിയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.