Image

ചെറുവള്ളി എസ്റ്റേറ്റില്‍ 12 ചെറുവള്ളി കുള്ളന്‍ പശുക്കള്‍ ചത്തനിലയില്‍; മിന്നലേറ്റതെന്ന് നിഗമനം

Published on 23 October, 2026
 ചെറുവള്ളി എസ്റ്റേറ്റില്‍ 12 ചെറുവള്ളി കുള്ളന്‍ പശുക്കള്‍ ചത്തനിലയില്‍; മിന്നലേറ്റതെന്ന് നിഗമനം

എരുമേലി:ചെറുവള്ളി എസ്റ്റേറ്റില്‍ 'ചെറുവള്ളി കുള്ളന്‍ ' എന്നറിയപ്പെടുന്ന നാടന്‍ ഇനം 12 പശുക്കളെ എസ്റ്റേറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. മിന്നലേറ്റ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കൈത കൃഷി സജീവമാണ്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന വളം മഴയില്‍ സമീപ സ്ഥലത്തേക്കും നീര്‍ച്ചാലുകളിലേക്കും നീര്‍ച്ചാലുകളിലേക്കും എത്താന്‍ സാധ്യത കൂടുതലാണെന്നും പശുക്കള്‍ ചത്തതില്‍, അത്തരം സാധ്യത പരിശോധിക്കണമെന്നും ആവശ്യം ഉണ്ട്. എസ്റ്റേറ്റില്‍ ഒരു തൊഴിലാളിയുടെ  മൂരിയും പശുവും കിടാക്കളും ഉള്‍പ്പെടെ എട്ടും, മറ്റു രണ്ട് തൊഴിലാളികളുടെ നാലു പശുക്കളുമാണ് ചത്തത്.
ബുധനാഴ്ച വൈകീട്ട് 5.30 -ഓടെ പ്രദേശത്ത് കനത്ത മഴയും മിന്നലുമായിരുന്നു. വിസ്തൃതമായ എസ്റ്റേറ്റില്‍ ഉടമകള്‍ കറവയുള്ള പശുക്കളെയെ തൊഴുത്തില്‍ കെട്ടിയിടാറുള്ളൂ. രാവിലെ പോകുന്നവ സന്ധ്യയോടെ തിരികെയെത്തും. എന്നാല്‍ ബുധനാഴ്ച വൈകീട്ടും തിരികെ എത്തിയില്ല. വ്യാഴാഴ്ച രാവിലെയാണ് ഇവയെ തോട്ടത്തിലെ തൊഴിലാളികള്‍ ചത്ത നിലയില്‍ കണ്ടത്.

ചെറുവള്ളിക്കുള്ളന്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പാല്‍ ഉദ്പാദനം അളവില്‍ കുറവെങ്കിലും, ഔഷധ ഗുണം കൂടുതലുള്ളവയെന്നാണ് കണക്കാക്കുന്നത്. ഇവയുടെ പാലും, ചാണകവും, കിടാവുകളും വില്‍പന നടത്തുന്നതുമൊക്കെയാണ്തൊഴിലാളികളുടെ വരുമാന മാര്‍ഗ്ഗം.

ജില്ലാ വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെ പോസ്റ്റുമോര്‍ട്ടം നടത്തി. എസ്റ്റേറ്റില്‍ യന്ത്ര സഹായത്തോടെ കുഴിയെടുത്തു ഇവയെ കുഴിച്ചിട്ടു. മിന്നലേറ്റതാണ് മരണ കാരണമെന്ന് ഔദ്യോഗികമായുള്ള പ്രാഥമിക വിവരം. ഇവ ചത്തു കിടന്നതിന് സമീപമുള്ള റബ്ബര്‍ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകിത്തെറിച്ച നിലയിലാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക