
ദേശം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 'സര്‍പ്പ' വൊളന്റിയര്‍ ബിനു എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
ബുധനാഴ്ച രാത്രി 11-ഓടെയാണ് വീടിന്റെ പോര്‍ച്ചില്‍ കാറിനടുത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ കണ്ടത്. ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സമീപകാലത്ത് മൂന്നാംതവണയാണ് വീടിന് സമീപത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്. വീടിന് സമീപത്തുകൂടിയാണ് പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട് ഒഴുകുന്നത്. വീടിനടുത്ത് പാടശേഖരവുമുണ്ട്. ഇവിടെ നിന്നായിരിക്കും മലമ്പാമ്പ് എത്തിയതെന്ന് കരുതുന്നു.