Image

തിരുവനന്തപുരത്ത് ജലവിതരണ പൈപ്പ് പൊട്ടി; നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി

Published on 26 October, 2026
 തിരുവനന്തപുരത്ത് ജലവിതരണ പൈപ്പ് പൊട്ടി; നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി

തിരുവനന്തപുരം: നഗരത്തില്‍ ബേക്കറി ജംഗ്ഷനില്‍ ജലവിതരണ പൈപ്പ് പൊട്ടി. വാന്റോസ് ജംഗ്ഷനില്‍നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. അതി ശക്തമായ മഴ പെയ്യുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്.

ഇതോടെ ഒരു പ്രദേശമാകെ വെള്ളക്കെട്ടിലാവുകയും നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തു. നഗരത്തിലേക്കുള്ള പ്രധാനപൈപ്പ് ലൈനാണ് പൊട്ടിയത്. ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്നാണ് കോര്‍പ്പറേഷനും ജല അഥോറിറ്റിയും അറിയിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക