Image

രാഹുലിന്റെ വാഹനവ്യൂഹം ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അപകടം കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനിടെ

Published on 26 October, 2026
 രാഹുലിന്റെ വാഹനവ്യൂഹം ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അപകടം കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനിടെ

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. രാഹുലിന് പരിക്കില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആംബുലന്‍സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ലഖ്നൗവില്‍നിന്ന് സുല്‍ത്താന്‍പുര്‍ കോടതിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഞ്ച് വാഹനങ്ങളാണ് രാഹുലിന്റെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുന്നില്‍ പോയിരുന്ന വാഹനം ഒരു ആംബുലന്‍സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

ആംബുലന്‍സില്‍ തട്ടിയ വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ വന്ന വാഹനങ്ങളും ഇതിലേക്ക് ഇടിച്ച്, കൂട്ടിയിടിയായി മാറുകയുമായിരുന്നു. വാഹനങ്ങളില്‍ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന് 100 കിലോമീറ്റര്‍ അകലെ, ഹലിയാപുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക