Image

കുളത്തൂപ്പുഴയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് 17കാരന് ദാരുണാന്ത്യം

Published on 27 October, 2026
 കുളത്തൂപ്പുഴയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് 17കാരന് ദാരുണാന്ത്യം

 

കൊല്ലം: കുളത്തൂപ്പുഴയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ 17കാരന്‍ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക