Image

'സത്യം ശിവം സുന്ദരം'; സുപ്രീം കോടതി എസ്‌ഐആര്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ പോസ്റ്റുമായി രാഹുല്‍ ഗാന്ധി

Published on 27 October, 2026
 'സത്യം ശിവം സുന്ദരം'; സുപ്രീം കോടതി എസ്‌ഐആര്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ പോസ്റ്റുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സാമൂഹിക മാധ്യമങ്ങളില്‍ ശിവസ്തുതി പങ്കുവെച്ച് രാഹുല്‍ ഗാന്ധി. മൂന്ന് വെള്ള വരകളും മധ്യത്തില്‍ ചുവന്ന തിലകവുമുള്ള ശിവ ചിഹ്നത്തോടൊപ്പം 'സത്യം ശിവം സുന്ദരം' എന്ന സംസ്‌കൃത വാക്യവുമാണ് രാഹുല്‍ പങ്കുവെച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ്കമ്മിഷന്റെ തീരുമാനങ്ങള്‍ക്കും എതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ,  രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 'ഇന്ത്യ' മുന്നണി നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ പോസ്റ്റ്.

വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ പ്രക്രിയയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി കടുത്ത ഏറ്റുമുട്ടലിലാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യവും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളുടെ കൂട്ടായ അധികാരം ഏകപക്ഷീയമായും അനിയന്ത്രിതമായും ഉപയോഗിച്ചുവെന്നാണ് രാഹുല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മറ്റു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണോ തീരുമാനങ്ങള്‍ എടുത്തതെന്ന് ഹര്‍ജി ചോദ്യം ചെയ്യുന്നു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക