
കോട്ടയം : മുളന്തുരുത്തിയില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത 4 പേരില്‍ 3 വൈദികര്‍ക്ക് ഇന്ന് ( ചൊവ്വാഴ്ച) റമ്പാന്‍ സ്ഥാനം നല്‍കും. പരുമല സെമിനാരിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ഷിബു വേണാട് മത്തായി, ഫാ.സാംജി റ്റി ജോര്‍ജ്, ഫാ.എല്‍ദോസ് ഏലിയാസ് എന്നിവര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കുന്നത്.
പരുമല സെമിനാരിയില്‍ രാവിലെ 6.15ന് പ്രഭാത നമസ്‌ക്കാരം, 7ന് വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയുടെ മധ്യേ നടക്കുന്ന റമ്പാന്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരാകും. മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാന്‍ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാര്‍ ഏലിയാ ചാപ്പലില്‍ നടക്കും.