Image

ദൈവത്തിന്റെ ദാനങ്ങൾ സഹജീവികൾക്കായി പകുത്തുനൽകണം : പരിശുദ്ധ കാതോലിക്കാ ബാവാ

Published on 28 October, 2026
ദൈവത്തിന്റെ ദാനങ്ങൾ സഹജീവികൾക്കായി പകുത്തുനൽകണം : പരിശുദ്ധ കാതോലിക്കാ ബാവാ

 

പരുമല: ദൈവം നൽകുന്ന അനുഗ്രഹങ്ങൾ സഹജീവികൾക്കായി പകുത്തുനൽകാൻ ഏവർക്കും സാധിക്കണമെന്നും, മറ്റുള്ളവർക്ക് നന്മ ചെയ്യുവാനായി ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ. പരുമല പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തിയ വിവാഹ ധനസഹായ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ പ്രസിഡൻ്റ് യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യസന്ദേശം നൽകി. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , കൺവീനർ എ.കെ. ജോസഫ്, സമിതി അംഗങ്ങളായ റവ. ജോസഫ് ശമുവേൽ കോറെപ്പിസ്കോപ്പാ, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺ കെ. മാത്യു, അലക്സ് മണപ്പുറം, സാമുവേൽ തോമസ്, പി.ജി. മാത്യു, ജോൺസൺ കല്ലട, ജോൺ ചീരമറ്റം, കുര്യൻ ഏബ്രഹാം തുടങ്ങിയവർ  ആശംസാ പ്രസംഗങ്ങൾ നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക