Image

'മലയാളികള്‍ കൈവിടില്ലെന്ന് ആത്മവിശ്വാസം': SMA ബാധിതരായ മൂന്ന് കുഞ്ഞുങ്ങളെ സന്ദര്‍ശിച്ച് മുനവറലി ശിഹാബ് തങ്ങള്‍

Published on 29 October, 2026
 'മലയാളികള്‍ കൈവിടില്ലെന്ന് ആത്മവിശ്വാസം': SMA ബാധിതരായ മൂന്ന് കുഞ്ഞുങ്ങളെ സന്ദര്‍ശിച്ച് മുനവറലി ശിഹാബ് തങ്ങള്‍

 

കോഴിക്കോട്: മൂന്ന് മക്കളുടെ എസ്എംഎ (Spinal Muscular Atrophy) ബാധ മൂലം ദുരിതത്തിലായ കല്ലുരുട്ടിയിലെ അരുണ്‍ ഷാല്‍മി ദമ്പതികളുടെ വീട് സന്ദര്‍ശിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. മൂന്ന് കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ നേരിട്ടറിയുന്നതിനായാണ് മുനവറലി തങ്ങള്‍ ഇവരുടെ വീട് സന്ദര്‍ശിച്ചത്. അസുഖ ബാധിതരായ കുട്ടികളുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ അദ്ദേഹം ചികിത്സാ കാര്യങ്ങളില്‍ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി.

വലിയൊരു തുക കണ്ടെത്തിയാല്‍ മാത്രമേ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാകൂ. സാധാരണക്കാരായ ഈ കുടുംബത്തിന് ഒറ്റയ്ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ് ഈ ചികിത്സാചെലവ്.എങ്കിലും, ഇതുവരെ കേരളം നേരിട്ട വലിയ പ്രതിസന്ധികളിലെല്ലാം നാടൊന്നാകെ കൈകോര്‍ത്തതുപോലെ ഈ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹായം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജാതി, മത, രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റിവെച്ച് മാനവികത ഉയര്‍ത്തിപ്പിടിച്ച് ഈ കാര്യത്തില്‍ എല്ലാവരും മുന്നോട്ടുവരണം. കേരളം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാതൃകയായിട്ടുണ്ട്, അതുകൊണ്ട് ഈ കുഞ്ഞുങ്ങളെയും മലയാളികള്‍ കൈവിടില്ല.സന്ദര്‍ശനവേളയില്‍ മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക