Image

വൈറ്റില ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു

Published on 29 October, 2026
 വൈറ്റില ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു

 

കൊച്ചി: വൈറ്റില ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ശ്രീകോവിലും മൂന്ന് ഭണ്ഡാരങ്ങളും കുത്തിത്തുറക്കാന്‍ ശ്രമിച്ചു. ഇതില്‍ ചെറിയ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ പഴ്‌സും മോഷ്ടിച്ചു.

ക്ഷേത്രത്തിന്റെ മുന്‍വശത്തും പിന്‍വശത്തുമുള്ള ഭണ്ഡാരങ്ങളാണ് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ഈ മാസം 16ന് ഭണ്ഡാരത്തിലെ പണം മാറ്റിയിരുന്നതിനാല്‍ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ അറിയിക്കുന്നത്.

പുലര്‍ച്ചെ നാലരയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ മരട് പൊലിസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലിസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനുള്ളില്‍ സിസിടിവി കാമറകളില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായേക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക