
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 55 വയസ്സുകാരന്‍ ശ്രീനിവാസന്‍ എന്ന തടവുകാരനാണ് മരണമടഞ്ഞത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം നടത്തിവരുന്നു.
ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ശ്രീനിവാസനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇന്നലെ രാത്രിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്തിടെയാണ് ശ്രീനിവാസന്‍ പരോളിന് പോയി തിരികെയെത്തിയത്.
ജയില്‍ശിക്ഷ അനുഭവിക്കുന്നിടയില്‍ ജയില്‍ ചാടുകയും ചെയ്തിരുന്നു. തൂങ്ങിമരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല. ജയിലില്‍ തടവുകാര്‍ക്ക് മേല്‍ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടും ഇത്തരമൊരു സംഭവം നടന്നത് എങ്ങിനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.