തിരുവനന്തപുരം: ട്രക്കിങ്ങിനിടെ പര്‍വ്വതാരോഹക കുടുങ്ങി എന്ന് കുടുംബം. തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്‌നുവാണ് (41) നേപ്പാളിലെ ലൊബുഞ്ചേ പര്‍വ്വതത്തില്‍ കുടുങ്ങിയത്. ഇറങ്ങിവരുംവഴി വീണു പോയതായി സീന തന്നെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടല്‍ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

ഇന്നലെയാണ് സീന ഒടുവില്‍ കുടുംബവുമായി ബന്ധപ്പെടുന്നത്.കഴിഞ്ഞ ദിവസം നേപ്പാളില്‍ പോയതാണ്. മിഷന്‍ പൂര്‍ത്തിയാക്കി ഇറങ്ങിവരുംവഴിയാണ് അപകടമുണ്ടായത് എന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്. കുടുംബത്തിനും കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഇന്നലെ ഫോണില്‍ വിളിച്ചതായി ഭര്‍ത്താവ് പറയുന്നു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കാലങ്ങളായി പര്‍വതാരോഹണം നടത്തുന്നയാളാണ് സീന. വിവിധ രാജ്യങ്ങളിലെ പര്‍വതങ്ങളില്‍ അവര്‍ പോയിട്ടുണ്ട്. പല മിഷനുകളും വിജയകരമായി കംപ്ലീറ്റ് ചെയ്ത വ്യക്തി കൂടിയാണ് സീന സാറ.