
തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പളത്തിന് പുറമെ മണ്ഡലം ബത്ത, യാത്രാ ബത്ത, വിമാനയാത്രാ അലവന്‍സ്, അപകട ഇന്‍ഷൂറന്‍സ് എന്നിവയിലും വര്‍ധന. സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ മന്ത്രി സണ്ണി ജോസഫ് ആണ് ബില്ലുകള്‍ അവതരിപ്പിച്ചത്. വിമാനയാത്രാ അലവന്‍സ് സംബന്ധിച്ച ബില്ലില്‍ ഫ്ളൈറ്റ് പോകാത്ത സ്ഥലത്തേക്ക് പോകുന്നവരോ എന്ന ചോദ്യം സജി ചെറിയാന്‍ ഉയര്‍ത്തി. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഉള്ളിടത്തേ ഫ്ളൈറ്റ് ഉള്ളൂവെന്നും എയര്‍പോര്‍ട്ട് ഇല്ലാത്ത സ്ഥലത്ത് എംഎല്‍എമാര്‍ എങ്ങനെ പോകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.
പൊതുവായ ആവശ്യം പരിഗണിച്ച് ഈ തുക റെയില്‍വേ കൂപ്പണ്‍ ആക്കിമാറ്റാമെന്നാണ് പിന്നാലെ സണ്ണി ജോസഫ് പറഞ്ഞത്. തുടര്‍ന്ന് ആവശ്യമായ ഘട്ടത്തില്‍ റോഡ് കൂടി ചേര്‍ക്കണമെന്ന് വി ജോയ് എംഎല്‍എ ആവശ്യപ്പെട്ടപ്പോള്‍ ഡീസല്‍ കൂപ്പണ്‍ ആക്കി മാറ്റാമെന്നും സണ്ണി ജോസഫ് അറിയിച്ചു. എംഎല്‍എമാര്‍ക്ക് അഡീഷണല്‍ സ്റ്റാഫ് കൂടി നല്‍കണമെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നതായി സ്പീക്കര്‍ പറഞ്ഞപ്പോള്‍ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യവും കൂട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രതിവര്‍ഷ ഇന്ധന കൂപ്പണ്‍ നാല് ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷമായാണ് ഉയര്‍ത്തിയത്. മുന്‍ എംഎല്‍എമാരുടേത് ഒരുലക്ഷം രൂപയില്‍ നിന്ന് ഒന്നരലക്ഷമാക്കും. എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.