
കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ് കേസില്‍ പ്രതി എബിന്‍ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളറെന്ന് പൊലിസ് കണ്ടെത്തി. തീവയ്പ് നടത്തി ചിത്രമിട്ടാല്‍ ക്രിപ്‌റ്റോ വഴി പണമെത്തിയിരുന്നു.
ടെലഗ്രാം ചാനല്‍ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നില്‍. വലിയ ആക്രമങ്ങള്‍ക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.
തീവയ്പിന്റെ ചിത്രങ്ങള്‍ പങ്കുവച്ച തെളിവുകളും പൊലിസിന് ലഭിച്ചു. കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു.