Image

ഡിജെ പാര്‍ക്കിടെ പൊലിസിന്റെ മിന്നല്‍ റെയ്ഡ്; കൊച്ചിയില്‍ ഹോട്ടലിനെതിരെ കേസ്

Published on 31 October, 2026
 ഡിജെ പാര്‍ക്കിടെ പൊലിസിന്റെ മിന്നല്‍ റെയ്ഡ്; കൊച്ചിയില്‍ ഹോട്ടലിനെതിരെ കേസ്

കൊച്ചി: കൊച്ചിയില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് പുലര്‍ച്ചെ മൂന്നു വരെ ഡിജെ പാര്‍ട്ടി നടത്തിയതില്‍ ആഡംബര ഹോട്ടലിനെതിരെ കേസ്. എളംകുളത്തെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനെതിരെയാണ് നടപടി. ഡിജെ പാര്‍ട്ടിക്കിടെ വേഷം മാറിയെത്തിയ പൊലിസ് ഹോട്ടല്‍ റെയ്ഡ് ചെയ്തു.

പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പിയതായി പൊലിസ് കണ്ടെത്തി. ഹോട്ടലുകളിലെ പബ്ബുകള്‍ക്ക് രാത്രി 11 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ പാര്‍ട്ടി നീണ്ടുനിന്നതായി പൊലിസ് കണ്ടെത്തി.

ആളുകളെ ആകര്‍ഷിക്കുന്നതിനായി മദ്യം വിളമ്പുന്നതിനെ കുറിച്ച് പരസ്യം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക