
കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എന്‍ഐടി വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരണപ്പെട്ടത്.
സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സോണിഷിനെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.