
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ തണുപ്പ് കാലമാകുമ്പോള്‍ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തില്‍ വൈദ്യുതി കിട്ടാനുള്ള സാധ്യത കൂടും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് അടുത്തമാസം മുതല്‍ ലോഡ് ഷെഡിങ്ങിന് സാധ്യതയുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം.
ദീര്‍ഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ നടത്തുകയാണ്. സോളാര്‍ ബാറ്ററി കിട്ടാത്തതാണ് സോളാര്‍ പവര്‍ സ്റ്റേഷന്‍ ഉദ്ഘാടനം വൈകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ സമയത്തും പ്രസിഡന്റ് ഇല്ലാത്തതിനെ കുറിച്ച് ഞാനാണ് ആദ്യം പറഞ്ഞത്. മുല്ലപ്പള്ളി എന്നെ ഉദ്ധരിച്ചാണ് പറഞ്ഞത്. ഒരു സ്തംഭനവും കോണ്‍ഗ്രസില്‍ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.