
മൂന്നിയൂര്‍: താഴെ ചേളാരിയില്‍ ആംബുലന്‍സിനു മുന്നിലേക്ക് ചാടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശിയായ കേശവ് പ്രധാനി (21) ആണ് മരിച്ചത്. സര്‍വീസ് റോഡില്‍ താഴെ ചേളാരിയില്‍ അടിപ്പാതയ്ക്കു സമീപമാണ് യുവാവ് വേഗത്തില്‍ വരികയായിരുന്ന ആംബുലന്‍സിനു മുന്നിലേക്ക് പെട്ടെന്ന് ഇറങ്ങിനില്‍ക്കുകയും അപകടമുണ്ടാവുകയും ചെയ്തത്.
ഞായറാഴ്ച രാവിലെ കാറിനു മുന്നിലേക്കും യുവാവ് ചാടിയിരുന്നു. പരിക്കേറ്റതിനെത്തുടര്‍ന്ന് തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം വിട്ടതായിരുന്നു. തിരൂരങ്ങാടി പോലീസ് പരിശോധന നടത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.