Image

ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം കവര്‍ന്നു; മോഷണം സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചശേഷം

Published on 02 November, 2026
 ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം കവര്‍ന്നു; മോഷണം സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചശേഷം

മാള: ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പില്‍ അറയ്ക്കല്‍വീട്ടില്‍ അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്.പണമുണ്ടായിരുന്ന  അലമാരയിലെ ലോക്കറും ഡി.വി.ആറും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി.

വീടിന്റെ ഒരുവശത്തെ ഇരുമ്പുകൊണ്ടുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തെത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിരീക്ഷണക്യാമറ സ്‌പ്രേ പെയിന്റ് അടിച്ച്മറച്ചശേഷമാണ് മോഷണം നടത്തിയത്.

അനൂപിന്റെ പിതാവ് പുത്തന്‍വേലിക്കര സ്വദേശി ആന്റുതിങ്കളാഴ്ച രാവിലെ ഏഴോടെ വലിയപറമ്പിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അനൂപും കുടുംബവും ദുബായിലാണ്. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക