Image

എറണാകുളം ജില്ലാ കോടതിയില്‍നിന്നും 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കവര്‍ന്നു

Published on 02 November, 2026
 എറണാകുളം ജില്ലാ കോടതിയില്‍നിന്നും 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കവര്‍ന്നു

കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ മോഷണം പോയി.124 കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ജെഎഫ്‌സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവര്‍ന്നത്. തുടര്‍ന്ന് ജൂണിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഡോ വാച്ച് ഉള്‍പ്പെടെയാണ് മോഷണം പോയിരിക്കുന്നത്.

ഇതിനു മുമ്പും എറണാകുളം ജില്ലാ കോടതിയില്‍നിന്നും തൊണ്ടിമുതല്‍ മോഷണം പോയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക