Image

17കാരന്റെ കൊലപാതകം : പെൺകുട്ടിയടക്കം 3പേർ കസ്റ്റഡിയിൽ

Published on 02 November, 2026
17കാരന്റെ കൊലപാതകം : പെൺകുട്ടിയടക്കം 3പേർ കസ്റ്റഡിയിൽ

ഞായറാഴ്ച കാണാതായ 17കാരന്റെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു പെൺകുട്ടിയടക്കം 3 പേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം ഡി എന്ന പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്.


ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ ‌സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അഭിരാം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് വീട്ടുകാർ സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. പിന്നാലെ പോലീസ് തിരോധാനത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അഭിരാമിന്റെ സുഹൃത്തുക്കളിൽനിന്നും വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. പിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാങ്ങപ്പാറയിൽ നിന്നും ചാക്കിൽകെട്ടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ മെസേജയച്ചാണ് പ്രതികൾ അഭിരാമിനെ പാങ്ങപ്പാറയിൽ എത്തിയച്ചത്. ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയും ചാക്കിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അതിൽ 17-കാരനും, ഒരു പെൺകുട്ടിയും, മറ്റൊരാളുമാണ് എന്നാണ് വിവരം. അഭിരാമിനെ കൊലപ്പെടുത്താനും ചാക്കിലാക്കി കെട്ടിത്തൂക്കാനും 17-കാരനായ പ്രതിക്ക് മറ്റാരുടെയൊക്കെയോ സഹായം ലഭിച്ചിരുന്നു എന്ന് പോലീസ് ആദ്യംമുതൽ സംശയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക