
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ. മുരളീധരന്‍. ഭരണത്തില്‍ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാന്‍സ്ഫര്‍ ആണെന്നും മുരളീധരന്‍ പറഞ്ഞു.
ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകള്‍ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ശബരിമല മണ്ഡലകാലത്തെ അരവണ കരുതല്‍ ശേഖരത്തിനായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. ഇനി എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഉത്തരവാദിത്വം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. റോഡ് ഉള്‍പ്പെടെ എല്ലാം നവീകരിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.