Image

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ത്യ: 9 മാസത്തിനിടെ കൊല്ലപ്പെട്ടത് 14 നാവികർ ഉൾപ്പെടെ 23 ഇന്ത്യക്കാർ

Published on 03 November, 2026
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ത്യ: 9 മാസത്തിനിടെ  കൊല്ലപ്പെട്ടത് 14 നാവികർ ഉൾപ്പെടെ 23 ഇന്ത്യക്കാർ

പശ്ചിമേഷ്യൻ സംഘർഷത്തിൽ 2026 ഫെബ്രുവരി മുതൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. മരിച്ചവരിൽ 14 പേർ നാവികരാണ്. സൗദി അറേബ്യയിൽ മാത്രം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിൽ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി അവരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ 22 ഇന്ത്യക്കാരെ നഷ്ടമായി. ഗൾഫ് മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അവരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സൗദി അറേബ്യയിൽ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി മുതൽ ഒമ്പത് മാസത്തിനിടെയാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാവികരും ഗൾഫ് മേഖലയിലെ വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലകളിലും താമസമേഖലകളിലും ജോലി ചെയ്യുന്നവരും സംഘർഷത്തിന്റെ ഇരകളായിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ‍പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവുവരുത്തണമെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക