Image

കാലടി സർവകലാശാല പരീക്ഷാ വിവാദം; കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ, ഇടപെടാതെ സുപ്രീംകോടതി

Published on 05 November, 2026
കാലടി സർവകലാശാല പരീക്ഷാ വിവാദം; കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ, ഇടപെടാതെ സുപ്രീംകോടതി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. വിദ്യാർത്ഥികളുടെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി, കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെ എന്ന് ഉത്തരവിട്ടു. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കം വളരെ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ്, സർവകലാശാല മനഃപൂർവം സൃഷ്ടിച്ച സസ്‌പെൻഷൻ കാരണമാണ് വിദ്യാർത്ഥികൾക്ക് ഹാജർ കുറഞ്ഞതെന്ന് വാദിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ ഹാജർ നില കോടതി തന്നെ പരിശോധിക്കണമെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്. 

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ അന്തിമ ഉത്തരവ് വിദ്യാർത്ഥികൾക്ക് അനുകൂലമാകുന്ന പക്ഷം അവർക്കായി പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക