
യുവനടി അതുല്യ ചന്ദ്ര ഉൾപ്പെട്ട കവർച്ചാ കേസിൽ പുതിയ ട്വിസ്റ്റ്, കേസിലെ പരാതിക്കാരനായ യുവ ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയുമായി നടിയുടെ ബന്ധു രംഗത്ത്. മദ്യവും ലഹരിമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം, കൊച്ചി ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ കേസെടുത്തു.
യുവ ഡോക്ടറെ ആക്രമിച്ച് മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിലാണ് അതുല്യ ചന്ദ്രയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. കേസിൽ ആകെ 12 പ്രതികളാണുള്ളത്, അതുല്യയടക്കം മൂന്ന് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതുല്യയുടെ അമ്മയുടെ സഹോദരിക്ക് അസുഖമാണെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ബിബിൻ പെരുമ്പള്ളിയാണ് കേസിലെ ഒന്നാം പ്രതി, അതുല്യ മൂന്നാം പ്രതിയും. ‘ഡീയസ് ഈറേ’യിലൂടെ ശ്രദ്ധ നേടിയ അതുല്യ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.