Image

മൈക്രോഫിനാൻസ് കേസ്; വെള്ളാപ്പള്ളി നടേശനെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

Published on 06 November, 2026
മൈക്രോഫിനാൻസ് കേസ്; വെള്ളാപ്പള്ളി നടേശനെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാൻസ് കേസുകളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റ് പ്രതികൾക്കുമെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ നിർദേശം. പ്രോസിക്യൂഷൻ അനുമതി ലഭിക്കാതെ തന്നെ കുറ്റപത്രം സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന തർക്കത്തെ തുടർന്നാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയതെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളിക്കും മറ്റ് പ്രതികൾക്കുമെതിരായ നിരവധി കേസുകളിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 തുടർന്ന്, പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യം പരിഗണിക്കാൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറിക്കും ബന്ധപ്പെട്ട അധികൃതർക്കും കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ കേസുകളിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് വകുപ്പ് കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക