
ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപട്ടണം ബഹിരാകാശ നിലയത്തിൽ നിന്ന് അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. പുതിയ വിക്ഷേപണത്തറയുടെ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെ പെരിയാർ സയൻസ് ആൻഡ് ടെക്നോളജി സെന്‍ററിൽ മുൻ സോവിയറ്റ് യൂണിയൻ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് സർക്കാർ ഏകദേശം 2,300 ഏക്കർ ഭൂമി ഏറ്റെടുത്ത് ഐഎസ്ആർഒയ്ക്ക് കൈമാറിയിട്ടുണ്ട്. അവിടെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പുരോഗമിക്കുകയാണ്. അടുത്ത വർഷം അവിടെ നിന്ന് റോക്കറ്റ് വിക്ഷേപിക്കുമെന്നും നാരായണൻ പറഞ്ഞു.