Image

ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു; നിയന്ത്രണങ്ങൾ കൊണ്ടു മാത്രം പരിഹാരമാവില്ലെന്ന് സുപ്രീം കോടതി

Published on 06 November, 2026
ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു; നിയന്ത്രണങ്ങൾ കൊണ്ടു മാത്രം പരിഹാരമാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് സുപ്രീം കോടതി. നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊണ്ടുമാത്രം മലിനീകരണ പ്രശ്നത്തിന് പരിഹാരമാവില്ലെന്നും നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വഴി നിയമലംഘംനം വർധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

വാഹനങ്ങളിൽ നിന്നുള്ള പുകയാണ് മലിനീകരണത്തിനുള്ള പ്രധാന കാരണമെന്ന് കോടതി നീരീക്ഷിച്ചു. മലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് ദരിദ്രരെയാണ്. ഇവർ ഉപജീവനത്തിനായി ഭൂരിഭാഗം സമയവും റോഡുകളിൽ ചെലവഴിക്കുന്നവരാണ്. മലിനീകരണം അവരെ വളരെ ദോഷമായി ബാധിക്കുമെന്നും കോടതി നീരീക്ഷിച്ചു.

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലാണ്. നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 387-ൽ എത്തിനിൽക്കുന്നു. പലയിടങ്ങളിലും ഇത് 400 ന് മുകളിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക