
കാളയുടെ കുത്തേറ്റ് കാളവണ്ടിക്കാരനായ വൃദ്ധൻ മരിച്ചു. വെള്ളറട കോട്ടയംവിള റോഡരികത്തുവീട്ടിൽ എ. ജോൺസൺ (78) ആണ് മരിച്ചത്. സമീപത്തെ പുരയിടത്തിൽ മേയാൻ വിട്ടിരുന്ന കാളയെ തിരികെ വീട്ടിലെത്തിക്കാൻ പോയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. കാളയുടെ കുത്തേറ്റ ജോൺസണെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതയായ അന്നമ്മയാണ് ഭാര്യ. സിസ്റ്റേറ്റ് ബേബി, സ്റ്റാറി പുഷ്പം, ബിന്ദു എന്നിവരാണ് മക്കൾ. വിജയദാസ്, സത്യശീലൻ, പരേതനായ തങ്കപ്പൻ എന്നിവർ മരുമക്കളാണ്. സംസ്‌കാരം നടന്നു.